‘’ശ്വാസകോശം സ്പോഞ്ചു പോലെയാണ്’’ പറയുന്നത് വെറുതെയല്ല; 30 വര്‍ഷത്തോളം പുകവലിച്ചയാളുടെ ശ്വാസകോശത്തിന്‍റെ ദൃശ്യം പുറത്ത്
വര്‍ഷങ്ങളായി പുകവലിക്ക് അടിമയായ 52 കാരന്‍ മരണപ്പെട്ടപ്പോള്‍ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്.

വര്‍ഷങ്ങളായി പുകവലിക്ക് അടിമയായ 52 കാരന്‍ മരണപ്പെട്ടപ്പോള്‍ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്. 30 വര്‍ഷത്തോളം സ്ഥിരമായി സിഗരറ്റ് വലിക്കുന്നയാള്‍ ശ്വാസകോശത്തിലെ അണുബാധ മൂലം മരണപ്പെടുകയായിരുന്നു. തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരുന്നതിനാല്‍ മരണശേഷം ഡോക്ടര്‍മാര്‍ അവയവങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്വാസകോശത്തിന്‍റെ അവസ്ഥ കാണാനായത്.
സാധാരണ പിങ്കിനോട് ചേര്‍ന്ന നിലയിലുള്ള നിറത്തിലാണ് ശ്വാസകോശം കാണാറുള്ളത്. എന്നാല്‍ വര്‍ഷങ്ങളായുള്ള പുകവലി കാരണം കറുത്ത് ടാറിന്‍റെ നിറത്തിലാണ് ഇയാളുടെ ശ്വാസകോശം ദൃശ്യങ്ങളില്‍ കാണുന്നത്. ചൈനയിലെ ജിയാങ്‌സുവിനെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിഡിയോ പുറത്തുവിട്ടത്. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ 25 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.
Next Story
Adjust Story Font
16

