Quantcast

9 മണിക്കൂര്‍ ഉറങ്ങിയാല്‍ ഒരു ലക്ഷം രൂപ ! കേട്ടുകേള്‍വിയില്ലാത്ത ഇന്‍റേണ്‍ഷിപ്പുമായി സ്വകാര്യ കമ്പനി

ഉറക്കത്തില്‍ കൃത്യമായി ഫോക്കസ് ചെയ്യാനും ജോലിയും വിശ്രമവും സന്തുലിതമാക്കാനുമാണ് ഇത്തരമൊരു ഇന്റേണ്‍ഷിപ്പ് നല്‍കുന്നത്..

MediaOne Logo

Web Desk

  • Published:

    29 Nov 2019 7:51 PM IST

9 മണിക്കൂര്‍ ഉറങ്ങിയാല്‍ ഒരു ലക്ഷം രൂപ ! കേട്ടുകേള്‍വിയില്ലാത്ത ഇന്‍റേണ്‍ഷിപ്പുമായി സ്വകാര്യ കമ്പനി
X

കേട്ടുകേള്‍വിയില്ലാത്ത ഇന്റേണ്‍ഷിപ്പുമായി ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി. ദിവസവും ഒമ്പത് മണിക്കൂര്‍ ഉറങ്ങാനുള്ള ഇന്റേണ്‍ഷിപ്പാണ് ബെംഗളൂരു ആസ്ഥാനമായുള്ള വൈക്ഫിറ്റ് ഇന്നൊവേഷന്‍സ് എന്ന സ്വകാര്യ കമ്പനി നല്‍കുന്നത്. 100 ദിവസം ഉറങ്ങിയാല്‍ ഒരു ലക്ഷം രൂപയും നല്‍കും.

ഉറക്കത്തില്‍ കൃത്യമായി ഫോക്കസ് ചെയ്യാനും ജോലിയും വിശ്രമവും സന്തുലിതമാക്കാനുമാണ് ഇത്തരമൊരു ഇന്റേണ്‍ഷിപ്പ് നല്‍കുന്നതെന്നാണ് കമ്പനി പറയുന്നത്.

ഇന്റേണ്‍ഷിപ്പെടുക്കുന്നവര്‍ കമ്പനി നല്‍കുന്ന ബെഡ്ഡില്‍ ദിവസവും ഒമ്പത് മണിക്കൂര്‍ ഉറങ്ങണം. 100 ദിവസം കമ്പനിയിലും പിന്നീട് ഏഴ് ദിവസം വീട്ടിലുമായാണ് ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടത്. ഉറങ്ങുന്നതിന് മുമ്പും ശേഷവും ഉറക്കം കൃത്യമായി രേഖപ്പെടുത്തും. ഇന്റേണ്‍ഷിപ്പിന്റെ സമയങ്ങളില്‍ ലാപ്‌ടോപ്പ് അനുവദിക്കില്ല. മികച്ച രീതിയില്‍ ഇന്റേണ്‍ഷിപ്പ് അവസാനിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും.

TAGS :

Next Story