മരുന്ന് എത്ര കഴിച്ചിട്ടും ഷുഗര്‍ ലെവല്‍ താഴുന്നില്ലേ; പ്രതിവിധിയുണ്ട് അക്യുപങ്‍ചറില്‍
എല്ലാ രോഗങ്ങള്‍ക്കും അക്യുപങ്‍ചറില്‍ ചികിത്സയുണ്ട്. എന്നാല്‍ പലര്‍ക്കും ഈ ചികിത്സാരീതി വേദനകള്‍ മാറാന്‍ മാത്രമുള്ളതാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്.

ചൈനീസ് ചികിത്സാരീതിയാണ് അക്യുപങ്‍ചര്‍. അക്യുപങ്‍ചര്‍ എന്ന വാക്കിനര്‍ത്ഥം തന്നെ സൂചി കുത്തല്‍ എന്നാണ്. അക്യൂസ് എന്നാല്‍ സൂചി, പങ്‍ചൂറെ എന്നാല്‍ കുത്തുക. ശരീരത്തിലെ ചില പ്രത്യേക സ്ഥാനങ്ങളില്‍ സൂചി കുത്തി ഉത്തേജിപ്പിച്ചുകൊണ്ടുള്ള ചികിത്സയാണ് അക്യുപങ്‍ചര്‍.
അക്യുപങ്‍ചറിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ 90 ശതമാനം ആളുകളുടെയും ഉള്ളില്‍ സാധാരണ ഉണ്ടാകുന്ന ഒരു സംശയമാണ്, അക്യുപങ്‍ചര്‍ ചെയ്യുമ്പോള്‍ വേദനയുണ്ടാകുമോ എന്നുള്ളത്. അക്യുപങ്‍ചര്‍ ചെയ്യുമ്പോള്‍ വലിയ വേദന ഉണ്ടാകാറില്ല.. ചില പോയിന്‍റുകളില്‍ കുത്തുമ്പോള്‍ വളരെ ചെറിയ ഒരു വേദന ഉണ്ടായേക്കാം എന്നുമാത്രം. എന്നാല്‍ ചില പോയിന്‍റുകളില്‍ കുത്തുമ്പോള്‍ രോഗി അറിയുക തന്നെയില്ല. കൊച്ചുകുട്ടികള്‍ പോലും സന്തോഷത്തോടെ ചെയ്യുന്ന ചികിത്സയാണ് അക്യുപങ്‍ചര്‍. ഇതിന് പല ഘടകങ്ങളുണ്ട്.. ചെയ്യുന്ന ചികിത്സകന്‍റെ പരിചയം ഒരു ഘടകമാണ്. പിന്നെ ചെയ്യുന്ന സൂചി, അത് ഇന്‍ജെക്ഷനുപയോഗിക്കുന്ന സൂചിയേക്കാളും നേര്‍ത്തതാണ്.. പെട്ടെന്നാണ് ഈ സൂചി ഉപയോഗിച്ച് ആളുകളെ കുത്തുന്നത്. ചെയ്യുന്ന രീതിയും സൂചി വളരെ നേര്‍ത്തതായതുകൊണ്ടും രോഗി വേദന അറിയുകയില്ല.

ഒരു ദിവസത്തെ ചികിത്സയ്ക്ക് 20-40 മിനിറ്റുവരെ സമയം എടുക്കും. ചില രോഗങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വരെ ചികിത്സ നീണ്ടേക്കാം. അത്തരത്തിലുള്ള 15-20 വരെയുള്ള ദിവസങ്ങള്‍ നീളുന്ന കോഴ്സുകളാണ് ഓരോ രോഗിക്കുമുള്ള ചികിത്സയും.
എല്ലാ രോഗങ്ങള്‍ക്കും അക്യുപങ്‍ചറില്‍ ചികിത്സയുണ്ട്. എന്നാല്‍ പലര്‍ക്കും ഈ ചികിത്സാരീതി വേദനയ്ക്ക് മാത്രമുള്ളതാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. വേദന സംഹാരി മാത്രമല്ല അക്യുപങ്‍ചര്‍. തലവേദന, വയറു സംബന്ധമായ അസുഖങ്ങള്‍, സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങള്‍, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ഞരമ്പു സംബന്ധമായ പ്രശ്നങ്ങള്‍, പരാലിസിസ് തുടങ്ങി എന്തിനും ഇതില്‍ ചികിത്സയുണ്ട്. സാധാരണ പനിയും ചുമയും ആയാലും അക്യുപങ്‍ചര്‍ ചികിത്സയിലൂടെ സുഖപ്പെടുത്താന്‍ സാധിക്കും.

അക്യുപങ്‍ചറില്‍ പഥ്യമില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. എന്നാല്‍ ഒരു പ്രമേഹ രോഗിയാണ് ചികിത്സ തേടി വരുന്നത് എങ്കില്‍ ആ രോഗത്തിന് അനുസരിച്ചുള്ള ഒരു ഭക്ഷണക്രമം ചികിത്സകര്‍ നിര്‍ദേശിക്കാറുണ്ട്.. എന്നാല്‍ ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ ചിലതരം ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന് ചില ചികിത്സാരീതികളില്‍ പറയാറുണ്ടല്ലോ. അങ്ങനെയൊരു നിബന്ധന ഈ ചികിത്സയിലില്ല.
ഡയബറ്റിക്‍സ് നിയന്ത്രിക്കാന്‍ അക്യുപങ്‍ചര്‍ വളരെ ഫലപ്രദമാണ്. സാധാരണയായി പ്രമേഹം എന്ന് പറയുന്നത് നമ്മുടെ ശരീരത്തില്‍ ഇന്‍സുലിന്‍റെ അളവ് കുറയുന്നതാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കൂടുമ്പോള്‍ ഇതിനെ നിയന്ത്രിക്കാനുള്ള ഇന്‍സുലിന്‍ ഉത്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് അതുവഴി ഇന്‍സുലിന്‍റെ ഉത്പ്പാദനം മെച്ചപ്പെടുത്താനും ഇതുവഴി ഷുഗര്‍ ലെവല്‍ കണ്‍ട്രോള്‍ ചെയ്യാനും അക്യുപങ്‍ചര്‍ ചികിത്സ വഴി സാധിക്കും..
ഡയബറ്റിക്സ് എന്നാല്‍ സാധാരണയായി ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു അസുഖമാണ്. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുന്ന അസുഖമാണ്. അത്തരമൊരു അസുഖത്തിന് അക്യുപങ്‍ചര്‍ ചെയ്യുക എന്ന പ്രായോഗികമായി ശരിയാവില്ല. എന്നാല്‍ എത്ര മരുന്നുകള്‍ കഴിച്ചാലും മെഡിക്കല്‍ ലെവല്‍ താഴാതെ നില്‍ക്കുന്നവര്‍ക്ക് അക്യുപങ്‍ചര്‍ ചികിത്സ കൊണ്ട് ഈ ലെവല്‍ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
അതുപോലെ കാന്‍സര്‍ രോഗത്തിനും ഒരു സപ്പോര്‍ട്ടീവ് ചികിത്സാരീതിയാണ് അക്യുപങ്‍ചര്‍. പാലിയേറ്റീവ് ഏരിയയിലാണ് അക്യുപങ്‍ചറിന്‍റെ റോള്‍. വേദന നിയന്ത്രിച്ച് നിര്‍ത്താനും മോഡേണ്‍ മെഡിസിന്‍റെ സൈഡ് എഫക്ട് കുറയ്ക്കാനും അക്യുപങ്‍ചര്‍ കൊണ്ട് സാധിക്കും.

അക്യുപങ്ചര്‍ ചികിത്സാരീതിയുടെ പ്രത്യേകതകള്‍
- അക്യുപങ്‍ചര്‍ വളരെ ലളിതമായി ചികിത്സാരീതിയാണ്
- സൈഡ് എഫക്ട് ഒന്നുമില്ല
- മരുന്നുകള്‍ ഉപയോഗിക്കേണ്ടതില്ല, അതുകൊണ്ടുതന്നെ മറ്റ് ചികിത്സകള്‍ ചെയ്യുന്നവര്‍ക്കും അക്യുപങ്‍ചര്‍ ചെയ്യാം.
- വളരെ വേഗത്തിലുള്ള രോഗശമനം
- മിക്കവാറും രോഗങ്ങള്‍ക്ക് ഫലപ്രദമാണ്
- പഥ്യമില്ല
- ഭാവിയില്‍ ഒരിക്കലും മായം കടന്നുവരാന്‍ സാധ്യതേയില്ലാത്ത ചികിത്സാരീതിയാണ്
- സ്വയം ചികിത്സ പറ്റില്ല
- യാതൊരു ദോഷവുമില്ലാത്ത ചികിത്സാരീതിയാണ്
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. പ്രദീപ് ആന്‍റണി, എച്ച്.ഒ.ഡി & ചീഫ് കണ്‍സള്‍ട്ടന്‍റ് ഓഫ് അക്യുപങ്‍ചര്‍, മാനവികം, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
Adjust Story Font
16

