Quantcast

മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം

മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കുറവായിരിക്കും. ഇത് ചില ചര്‍മ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു... 

MediaOne Logo

Web Desk

  • Published:

    4 Dec 2019 8:24 PM IST

മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം
X

കൂടുതല്‍ കരുതല്‍ ചര്‍മ്മത്തിന് വേണ്ട സമയമാണ് മഞ്ഞുകാലം. ചില ചര്‍മ്മ രോഗങ്ങള്‍ മഞ്ഞുകാലത്ത് കൂടുമെന്നത് ചര്‍മ്മ സംരക്ഷണത്തിന്റെ പ്രാധാന്യം കൂട്ടുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.

വരണ്ട ചര്‍മ്മമുള്ള കുട്ടികളില്‍ തണുപ്പുകാലത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിക്കേണ്ട രോഗമാണ് കരപ്പന്‍ (Atopic Dermatitis). ഇത് വന്നാല്‍ ചര്‍മ്മം ചൊറിഞ്ഞു തടിക്കുവാനും കാരണമാകുന്നു. കരപ്പനുള്ള കുട്ടികള്‍ സോപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. സോപ്പിനു പകരമായി ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സസുകള്‍ ഉപയോഗിക്കാവുന്നതാണ്.

മാത്രമല്ല കുളി കുളിക്കുന്നതിന് മുന്‍പ് എണ്ണ ശരീരത്തില്‍ പുരട്ടുന്നത് നല്ലതല്ല. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും. ഇതിന് പകരമായി കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാനുള്ള ബാത്ത് ഓയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് ഉടനെ തന്നെ moisturizer ഉപയോഗിക്കുന്നത് നല്ലതാണ്.

കുട്ടികളില്‍ കണ്ടുവരുന്ന കരപ്പന്‍

തണുപ്പുകാലത്ത് രൂക്ഷമാകുന്ന മറ്റു ചില ചര്‍മ്മ രോഗങ്ങളാണ് താരന്‍, പലതരം അലര്‍ജികള്‍, ഫോര്‍ഫൂട്ട് എക്‌സീമ (forefoot eczema), നമൂലാര്‍ എക്‌സീമ (nummular eczema), പാദം വിണ്ടുകീറല്‍ എന്നിവ.

ഇവ പ്രത്യേകം ശ്രദ്ധിക്കാം

തണുപ്പുകാലത്ത് സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ചര്‍മ്മരോഗമുള്ളവര്‍ സോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കണം. സോപ്പിന് പകരം ക്ലെന്‍സേഴ്‌സ് (cleanser) ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ എണ്ണ പുരട്ടാതിരിക്കുക. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും.

ये भी पà¥�ें- മഞ്ഞുകാലത്തിന് മുമ്പേ കഫക്കെട്ട് മാറ്റാം

ചെറു ചൂട് വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉടന്‍ തന്നെ moisturizer മുതിര്‍ന്നവരും ഉപയോഗിക്കുക. ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുന്‍പ് പുരട്ടുന്നത് ചര്‍മ്മത്തിന് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ moisturizer ഉപയോഗിക്കുന്നതും ഗുണം ചെയ്യും. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് തണുപ്പുകാലത്ത് ഓയില്‍ ഫ്രീ moisturizer ഉപയോഗിക്കാവുന്നതാണ്.

TAGS :

Next Story