Quantcast

ഹെയര്‍ഡൈകള്‍ അര്‍ബുദം വരുത്തും

ഡൈയില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ചെവി, കണ്ണ്, മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയും വരുത്തും...

MediaOne Logo

Web Desk

  • Published:

    5 Dec 2019 10:01 PM IST

ഹെയര്‍ഡൈകള്‍ അര്‍ബുദം വരുത്തും
X

നിരന്തരം മുടി കറുപ്പിക്കാന്‍ ഹെയര്‍ഡൈകള്‍ ഉപയോഗിക്കുന്നതു അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡൈയില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ചെവി, കണ്ണ്, മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയും വരുത്തും. കൂടാതെ മുടി കൊഴിയുന്നതിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട് തിളക്കം ഇല്ലാതാകുന്നതിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.ഹെയര്‍ ഡൈ ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനാണ് പ്രധാനമായും കാരണമാകുന്നത്. 35നും 75നും ഇടക്ക് പ്രായമുള്ള 46709 സ്ത്രീകളിലാണ് സര്‍വേ നടത്തിയത്.

ये भी पà¥�ें- മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം

വെളുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളെ അപേക്ഷിച്ച് ഡൈ ഉപയോഗിക്കുന്ന കറുത്തവര്‍ഗ്ഗക്കാരില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. മാസത്തില്‍ ഒന്നോ അതിലധികമോ തവണ ഡൈ ഉപയോഗിക്കുന്ന കറുത്തവര്‍ഗ്ഗക്കാരില്‍ 45 ശതമാനത്തിലേറെയാണ് അര്‍ബുദസാധ്യത. വെളുത്തവര്‍ഗ്ഗക്കാരില്‍ ഇത് ഏഴ് ശതമാനമാണ്.

ये भी पà¥�ें- വെള്ളം കുടി ആരോഗ്യത്തിനും സൗന്ദര്യത്തിനും

അതേസമയം സ്താനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഹെയര്‍ ഡൈയിലെ വസ്തു ഏതെന്ന് തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏകദേശം 5000ത്തിലേറെ രാസവസ്തുക്കള്‍ ഹെയര്‍ഡൈയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഹെയര്‍ ഡൈ മാത്രമല്ല സ്‌ട്രൈറ്റ്‌നര്‍ ഉപയോഗിക്കുന്നവരിലും അര്‍ബുദ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും 30 ശതമാനം അര്‍ബുദ സാധ്യതയാണ് ഈ പഠനം പറയുന്നത്.

TAGS :

Next Story