Quantcast

വായ്പുണ്ണിനെ പേടിക്കണം, അര്‍ബുദമാകാം

തുടര്‍ച്ചയായി ഒരേസ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നില്‍ക്കുകയും നിരന്തരം വലുതാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍...

MediaOne Logo

Web Desk

  • Published:

    19 Dec 2019 9:03 PM IST

വായ്പുണ്ണിനെ പേടിക്കണം, അര്‍ബുദമാകാം
X

വായ്പുണ്ണ് സര്‍വ്വസാധാരണമായി കണ്ടുവരാറുള്ള അസുഖങ്ങളിലൊന്നാണ്. കാര്യമായ ചികിത്സയില്ലാതെ തന്നെ പലപ്പോഴും ഇത് മാറുകയും ചെയ്യും. അല്ലാത്ത സമയത്ത് ചില വീട്ടു ചികിത്സകളും ഫലപ്രദമാകാറുണ്ട്. അതേസമയം ചിലതരം വായ്പുണ്ണുകള്‍ അപകടകാരികളാണ്. അവ അര്‍ബുദത്തിന്റെ മുന്നറിയിപ്പോ ലക്ഷണമോ ആവാറുണ്ട്.

ദഹനത്തിലെ താളപ്പിഴകള്‍ മൂലമാണ് വായില്‍ പുണ്ണ് പ്രധാനമായും വരാറ്. പ്രധാനമായും നാരുകള്‍ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പെടുത്തുകയും ഉപ്പ്, പുളി, എരിവ്, മാംസാഹാരം എന്നിവ കഴിയുന്നതും ഒഴിവാക്കുകയും ചെയ്താല്‍ പലരുടേയും വായ്പുണ്ണിന് ശമനമുണ്ടാകാറഉണ്ട്. വായ്പുണ്ണ്് വരുന്നവര്‍ വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം.

ये भी पà¥�ें- മൂത്രത്തില്‍ കല്ലോ? ഒരാഴ്ച്ച പേരക്ക കഴിക്കൂ

രണ്ടു തരത്തിലുള്ള വായില്‍ പുണ്ണാണ് പ്രധാനമായും കണ്ടുവരാറ്. വേദനയോട് കൂടിയതും, വേദനയില്ലാത്തതും. ഇതില്‍ വേദനയില്ലാത്ത വായില്‍ പുണ്ണാണ് അപകടകാരി. അത് ആമാശയത്തിലെ, കുടലിലെ കാന്‍സറിനു കാരണമോ അര്‍ബുദത്തിന്റെ ലക്ഷണമോ ആകാം.

തുടര്‍ച്ചയായി ഒരേസ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നില്‍ക്കുകയും നിരന്തരം വലുതാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍ അവയെ നിസാരമായി തള്ളിക്കളയരുത്. അവ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണമാകാം. അതുകൊണ്ട് വേഗത്തില്‍ വിദഗ്ധ വൈദ്യ പരിശോധനക്ക് വിധേയരാവുകയാണ് വേണ്ടത്.

ये भी पà¥�ें- ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും

വായില്‍ പുണ്ണ് വരാന്‍ പലര്‍ക്കും പലവിധ കാരണങ്ങളാണ്. ചിലര്‍ക്കത് പാരമ്പര്യം ആയിരിക്കും. മാനസിക പിരിമുറുക്കം ഉണ്ടാവുന്നവര്‍ക്ക് വായില്‍ പുണ്ണ് വരാം. മാസമുറ സമയത്ത് വായില്‍ പുണ്ണ് വരാം, പ്രായപൂര്‍ത്തിയാവുന്ന സമയത്ത് വരാം. ഭക്ഷണരീതിയിലുള്ള വ്യതിയാനം വായില്‍ പുണ്ണിന്റെ കാരണമാകാറുണ്ട്.

നമ്മള്‍ ഉപയോഗിക്കുന്ന ബ്രഷ് വായില്‍ തട്ടി മുറിയുന്നത് പലപ്പോഴും പുണ്ണ് വരാനുള്ള കാരണമാകാറുണ്ട്. വായില്‍ പുണ്ണ് ഉള്ളവര്‍ മൃദു ബ്രെഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ അധികമാകുന്നതും ഹോര്‍മോണ്‍ വ്യതിയാനവും വായ്പുണ്ണിന്റെ കാരണങ്ങളാകാം.

ये भी पà¥�ें- നോമോഫോബിയ അഥവാ ഫോണിനോട് ഒടുക്കത്തെ പ്രേമം

വായ്പുണ്ണ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ നല്ലതാണ്. ആദ്യമായി വായ്ക്കകം എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും വായ്ക്കകത്തും തങ്ങിനിന്ന് അണുബാധക്ക് കാരണമാകരുത്. ഭക്ഷണം കഴിച്ചശേഷം, പ്രത്യേകിച്ച് മധുപലഹാരങ്ങള്‍ കഴിച്ചശേഷം നല്ലപോലെ വായ് നല്ലപോലെ കഴുകണം.

പുകവലി, മദ്യപാനം, പാന്‍മസാലപോലുള്ളവയുടെ ഉപയോഗം ഒഴിവാക്കുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും സലാഡും ഉള്‍പ്പെടുത്തി സമീകൃതാഹാരം കഴിക്കുന്നതു വഴി ഒരു പരിധിവരെ വായ്പുണ്ണ് ഉണ്ടാകുന്നതിനെ തടയാനാകും. പോഷകാഹാരക്കുറവ് യഥാസമയം കണ്ടുപിടിച്ച് പരിഹരിക്കണം. ആവര്‍ത്തിച്ചു വരികയും ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ശമനം ലഭിക്കാതിരിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും വിദഗ്ധ ചികിത്സ തേടണം.

TAGS :

Next Story