Quantcast

അമ്പമ്പോ അവലിന് ഇത്രയും ഗുണങ്ങളോ!

അവലില്‍ തേങ്ങയും ശര്‍ക്കരയും അല്ലെങ്കില്‍ പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ പലഹാരം വിരുന്നുകാരുടെ വയര്‍ മാത്രമല്ല പോഷകഗുണവും ഉള്ളതായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Dec 2019 11:25 AM IST

അമ്പമ്പോ അവലിന് ഇത്രയും ഗുണങ്ങളോ!
X

പണ്ട് കാലത്ത് അതിഥികള്‍ വീട്ടില്‍ വന്നാല്‍ പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരമായിരുന്നു അവല്‍ നനച്ചത്. അവലില്‍ തേങ്ങയും ശര്‍ക്കരയും അല്ലെങ്കില്‍ പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ പലഹാരം വിരുന്നുകാരുടെ വയര്‍ മാത്രമല്ല പോഷകഗുണവും ഉള്ളതായിരുന്നു.

അവല്‍ കഴിച്ച് 4 മണിക്കൂര്‍ കഴിഞ്ഞ ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നാണ് പറയുന്നത്. എല്ലിനും പല്ലിനും ശക്തി നല്‍കുന്നതുമായ ധാരാളം പോഷകമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണത്തിന് പെട്ടെന്ന് ശമനമുണ്ടാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉത്തേജകമരുന്നുകളായി അവല്‍ ഉപയോഗിക്കുന്നു. കോളറ ബാധിച്ചവര്‍ക്കും, പനി (ടൈഫോയിഡ് പോലെയുള്ളവയ്ക്ക്) ക്ഷീണിതര്‍ മറ്റ് രോഗികള്‍ എന്നിവര്‍ക്ക് മലര്‍ കഞ്ഞി, മലര്‍ വെള്ളം, മലര്‍പ്പൊടി ഇളനീര്‍ വെള്ളത്തില്‍ കഴിച്ചാല്‍ ഗ്ലൂക്കോസിന് പകരമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. തിളപ്പിച്ചാറിയ പാലില്‍ അവല്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ എത്ര കടുത്ത ക്ഷീണവും മാറികിട്ടും. പാലും പഞ്ചസാരയും അതില്‍ കാമ്പ് ഉറക്കാത്ത കരിക്ക് ചേര്‍ത്ത് ഷെയിക്കാക്കി കഴിച്ചാല്‍ ക്ഷീണം മാറി ഉന്മേഷം നിലനില്‍ക്കും.

ചെറുപയര്‍ പുഴുങ്ങിയതില്‍ തേങ്ങയും പച്ചമുളകും അവിലും ചേര്‍ത്ത് പ്രഭാത ഭക്ഷണം കഴിച്ചാല്‍ ഒരു ദിവസത്തേക്ക് വേണ്ടുന്ന കലോറി റെഡിയാണ്. വറുത്ത് പൊരിച്ച അവിലില്‍ തേങ്ങയും ശര്‍ക്കരയും ഏലക്കായും ചേര്‍ത്ത് അവലോസ് ഉണ്ടകളാക്കി ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം. ഇത് ആരോഗ്യപ്രദമായ ഭക്ഷണമാണ്. ഇടിച്ചെടുത്ത അവില്‍ സവാളയും കറിയുപ്പും ശര്‍ക്കരയും എരിവ് കുറഞ്ഞ പച്ചമുളകും തേങ്ങയും ചേര്‍ത്ത് കഴിച്ചാല്‍ ശക്തിയും ഉന്‍മേഷവും ഉണ്ടാകും.

ചെറുപയര്‍, വന്‍പയര്‍, കടല എന്നിവയുമായി ചേര്‍ത്ത് കഴിക്കുന്നതും അവല്‍ ശര്‍ക്കര, തേങ്ങ, പാല്‍, ഏലക്ക ചേര്‍ത്ത് പായസം ഉണ്ടാക്കിയാല്‍ ആരോഗ്യപ്രദമായ ഭക്ഷണമാണ്. ശര്‍ക്കരപാവില്‍(ശര്‍ക്കര വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഉണ്ടാക്കുന്നത്) അവില്‍, മാതളനാരങ്ങ, കല്‍കഷണം ,തേന്‍, നെയ്യ്, എള്ള്(വറുത്തത്) മലര്‍, ഉണങ്ങിയ തേങ്ങ (കൊട്ടത്തേങ്ങ) കഷണങ്ങള്‍ മുറിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന പലഹാരം ഒരു ഉത്തമപോഷകാഹാരമാണ്.

TAGS :

Next Story