കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡയപ്പറിന്റെ സ്ഥിരവും ദീര്‍ഘവുമായ ഉപയോഗം കുഞ്ഞുങ്ങളുടെ മൃദുവായ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കും

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ചും പുറത്ത് പോകുമ്പോഴും രാത്രി കാലങ്ങളിലും. ശ്രദ്ധിച്ചില്ലെങ്കില്‍ ഡയപ്പറിന്റെ സ്ഥിരമായ ഉപയോഗം കുഞ്ഞുങ്ങളുടെ മൃദുവായ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
ये à¤à¥€ पà¥�ें- വായ്പുണ്ണിനെ പേടിക്കണം, അര്‍ബുദമാകാം
* ഡയപ്പര്‍ ഇടുമ്പോള്‍ പശയുള്ള പിന്‍ഭാഗം പൊക്കിളിന്റെ ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം.
* കൃത്യമായ ഇടവേളകളില്‍ ഡയപ്പര്‍ മാറ്റണമെന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിക്കഴിഞ്ഞ് ഏറെ നേരം ഡയപ്പര്‍ ഉപയോഗിക്കുന്നതു അലര്‍ജി അടക്കമുള്ള അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും.
* കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഇടുന്ന ഭാഗത്തു ചുവന്ന പാടുകള്‍ കണ്ടാല്‍ ആ ബ്രാന്‍ഡ് ഒഴിവാക്കുക.
* ഇറുകിയ ഡയപ്പറുകള്‍ കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥയുണ്ടാക്കും. ഡയപ്പര്‍ ഉപയോഗത്തിന് ശേഷം കുഞ്ഞിന്റെ കാലിലും അരക്കെട്ടിലും പാടുകള്‍ കണ്ടാല്‍ അടുത്ത തവണ അല്‍പം കൂടി വലിയ ഡയപ്പര്‍ തെരഞ്ഞെടുക്കണം.
* ദിവസം മുഴുവന്‍ കുഞ്ഞിന് ഡയപ്പര്‍ ഇടാതിരിക്കുന്നതാണു നല്ലത്. കുറച്ചു നേരമെങ്കിലും സാധാരണ വസ്ത്രം മാത്രം ധരിപ്പിക്കാം.
ये à¤à¥€ पà¥�ें- മൂത്രത്തില്‍ കല്ലോ? ഒരാഴ്ച്ച പേരക്ക കഴിക്കൂ
* ഡയപ്പര്‍ വയ്ക്കുന്നതിനു മുമ്പ് നനഞ്ഞ തുണി കൊണ്ടു മുന്നില്‍ നിന്നു പിന്നിലേക്കു തുടച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. തുടയിലെ മടക്കുകളും തുടയ്ക്കണം. തുടര്‍ന്ന് ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ടു ഒന്നുകൂടി തുടച്ച് നനവ് കൂടുതലില്ലെന്ന് ഉറപ്പുവരുത്താം.
Adjust Story Font
16

