കുട്ടികളിലെ സ്വഭാവ വൈകല്യം, അടിയല്ല പരിഹാരം
ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും വ്യത്യസ്തമാണ്.

കുട്ടികളിലെ പല സ്വഭാവ വൈകല്യങ്ങളേയും പലരും വാശിയും അനുസരണക്കേടും ദേഷ്യവുമൊക്കെയായി എഴുതിത്തള്ളാറാണ് പതിവ്. എന്നാല്‍ കുട്ടികളിലെ സ്വഭാവ വൈകല്യങ്ങളെ കണ്ടെത്തി തിരുത്തുകയോ ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കുകയോ ചെയ്യേണ്ടത് ഓരോ മാതാപിതാക്കളുടേയും ഉത്തരവാദിത്വമാണ്. ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും വ്യത്യസ്തമാണ്.
മോഷണം, ദേഷ്യം, ആക്രമണ സ്വഭാവം, നാണിച്ച് പിന്‍വാങ്ങല്‍, മടി തുടങ്ങിയവയെല്ലാം ഓരോ പ്രായത്തില്‍ ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരാറുണ്ട്. എന്നാല്‍ ഈ ശീലങ്ങള്‍ അമിതമായി ദുശ്ശീലവും സ്വഭാവവൈകല്യവുമാകാതെ നോക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. അധികം വൈകാതെ സ്വഭാവ വൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഒരിക്കലും മര്‍ദനം അടക്കമുള്ള ശിക്ഷാരീതികളെ പരിഹാരമായി കാണരുത്. അത് പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ.
ये à¤à¥€ पà¥�ें- കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മോഷണം
കുട്ടികളെ മോഷണ സ്വഭാവത്തെ പലരും നിസാരവല്‍ക്കരിക്കാറാണ് പതിവ്. എന്നാല്‍ കുട്ടികളിലെ മോഷണവാസന തുടക്കത്തിലേ നുള്ളിക്കളയേണ്ടതുണ്ട്. മാതാപിതാക്കളില്‍ നിന്ന്് വേണ്ടത്ര സുരക്ഷിതത്വവും സ്‌നേഹവും ലഭിക്കാത്ത കുട്ടികള്‍, അകാരണമായ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍ തുടങ്ങിയവരില്‍ ഇത് കൂടുതലായി കണ്ടു വരുന്നു. കുട്ടികളിലെ ഇത്തരം മോഷണവാസനയെ 'ക്ലെപ്‌റ്റോമാനിയ' എന്നാണ് വിളിക്കാറ്.
ദേഷ്യം
ചെറിയ കാര്യങ്ങള്‍ക്കുപോലും ദേഷ്യത്തോടെ കുട്ടികള്‍ പെരുമാറുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞു ചവിട്ടുക, തൊഴിക്കുക എന്നിവയെല്ലാം ദേഷ്യമനോഭാവമായി വിലയിരുത്തപ്പെടുന്നു. സദാ സമയവും വഴക്കും ഒച്ചപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ പലപ്പോഴും ഇത്തരം സ്വഭാവങ്ങള്‍ കണ്ടുവരാറുണ്ട്.
ആക്രമണവാസന
സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിന് കിട്ടാതെ വളരുന്ന കുട്ടികളും, പ്രകൃതി വിരുദ്ധ ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികള്‍ എല്ലാം ആക്രമണ സ്വഭാവം കാണിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും ആക്രമണ സ്വഭാവം കാണിക്കുന്നവരുണ്ട്. സ്വന്തം ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദേഷ്യവും ആക്രമണങ്ങളുമൊക്കെയാണ് കുട്ടികള്‍ പലപ്പോഴും പുറത്തേക്കെടുക്കുന്നത്. ഈ രണ്ട് സ്വഭാവവൈകല്യങ്ങളും ചെറുപ്പത്തിലെ തന്നെ ചികിത്സിച്ച് തിരുത്തിയില്ലെങ്കില്‍ അവര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാകാന്‍ സാധ്യത ഏറെയാണ്.
ये à¤à¥€ पà¥�ें- ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍
പിന്‍വാങ്ങല്‍, നാണം
ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനെയാണ് പിന്‍വാങ്ങല്‍ എന്നു പറയുന്നത്. സമൂഹത്തില്‍ നിന്ന് എന്നതിനേക്കാള്‍ അവനവനില്‍ നിന്നു തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. ഒരുതരം അന്തര്‍മുഖത്വം ആണ് ഇവരില്‍ പ്രകടമാകുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നാണം ഒരു പരിധിവരെ സ്വാഭാവികമാണ്. സാധാരണഗതിയില്‍ കുട്ടി വളരുന്നതിനനുസരിച്ച് ഈ സ്വഭാവത്തിന് മാറ്റം വരേണ്ടതാണ്.
നാണത്തെ മറികടക്കാന്‍ കഴിയാത്ത കുട്ടികള്‍ മുതിര്‍ന്നാലും ലജ്ജാശീലവും ഭീരുക്കളുമായി കാണാറുണ്ട്. നല്ലൊരു സൈക്കോളജിസ്റ്റിനെ കണ്ടാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് പല ജീവിതങ്ങളേയും പിന്നീട് പിന്നോട്ടടിക്കുന്നത്.
മടി
യാതൊരു കാരണവുമില്ലെങ്കിലും കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറാകാതിരിക്കുന്ന മടിക്ക് സ്‌കൂള്‍ ഹോബിയ എന്നാണ് വിളിക്കാറ്. സ്‌കൂളിലെ അന്തരീക്ഷം കുട്ടികള്‍ ഇഷ്ടപ്പെടുന്ന രീതിയിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് പരിഹാരം.
മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഒരുപക്ഷേ ഏതെങ്കിലും വിഷയം പഠിക്കാനുള്ള ബുദ്ധിമുട്ടാകാം അല്ലെങ്കില്‍ അടിക്കുന്നതോ മറ്റ് ശിക്ഷകളോ ഭയന്നിട്ടാകാം. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാതിരിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അത് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.
മറ്റ് കുട്ടികളെ അകാരണമായി ഉപദ്രവിക്കുക, നിലത്തു കിടന്നു ഉരുളുക, തീ വയ്ക്കുക, പൈപ്പ് തുറന്നു വയ്ക്കുക, കളിക്കോപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയവയും സ്വഭാവ വൈകല്യങ്ങളില്‍ പെടുന്നു. ഇവ തിരിച്ചറിഞ്ഞ് യഥാ സമയം വേണ്ട ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം.സ്വന്തം സ്വഭാവ വൈകല്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വലിയ ധാരണയുണ്ടാവില്ല. അത് മനസിലാക്കാതെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കും.
Adjust Story Font
16

