Quantcast

ദീര്‍ഘായുസ്സ് വേണോ, നന്നായി ഉറങ്ങൂ...

എന്നാല്‍, പത്ത് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാവാം...

MediaOne Logo

Web Desk

  • Published:

    6 Jan 2020 5:30 PM IST

ദീര്‍ഘായുസ്സ് വേണോ, നന്നായി ഉറങ്ങൂ...
X

ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ഉറക്കവും അത്യാവശ്യമാണ്. ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്. ദീര്‍ഘായുസ്സ് അടക്കം നന്നായി ഉറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഗുണഫലമാണ്.

ഒരാള്‍ക്ക് എത്ര നേരത്തെ ഉറക്കം ആവശ്യമാണ് എന്നത് നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അപ്പോഴും പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം വേണമെന്നാണ് കരുതുന്നത്. അതേസമയം ആറു മണിക്കൂര്‍ ഉറക്കം തന്നെ ധാരാളമായവരുമുണ്ട്. എന്നാല്‍, പത്ത് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാവാം.

ये भी पà¥�ें- കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്നാല്‍, നിങ്ങള്‍ വലിയ രോഗിയാകും 

രാത്രി ആവശ്യത്തിനും അനാവശ്യത്തിനും ഉറക്കമൊഴിക്കുന്നത് നമ്മുടെ ജീനുകളെ പോലും ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ പോലും അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തും. ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും ടൈപ്പ്2 ഡയബറ്റീസിനും ഉറക്കമില്ലായ്മ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം ശരാശരി എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്. അതുകൊണ്ടുതന്നെയാണ് ദീര്‍ഘായുസ്സ് വേണ്ടവര്‍ നന്നായി ഉറങ്ങാന്‍ നിര്‍ദേശിക്കുന്നത്.

ये भी पà¥�ें- അഞ്ച് കോഴിമുട്ടക്ക് സമം ഒരു കാടമുട്ട

നന്നായി ഉറങ്ങുന്നവരുടെ ചര്‍മ്മം കൂടുതല്‍ തിളങ്ങുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് കാരണം നിങ്ങള്‍ ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടുന്നതാണ്. ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിനു വര്‍ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും.

TAGS :

Next Story