രക്തദാനം മഹാദാനം
യാതൊരു പരിചയവുമില്ലാത്തവര്‍ക്ക് ലാഭേച്ഛയില്ലാതെ രക്തം നല്‍കുമ്പോഴാണ് അത് ശരിക്കും മഹാദാനമാകുന്നത്...

പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതാണ് തക്കസമയത്തെ രക്തദാനം എന്നതിനാലാണ് 'രക്തദാനം മഹാദാനം' എന്ന് പറയുന്നതു തന്നെ. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നമ്മളില്‍ ഭൂരിഭാഗം പേരും രക്തം ദാനം ചെയ്യാറുണ്ട്. എന്നാല്‍ യാതൊരു പരിചയവുമില്ലാത്തവര്‍ക്ക് ലാഭേച്ഛയില്ലാതെ രക്തം നല്‍കുമ്പോഴാണ് അത് ശരിക്കും മഹാദാനമാകുന്നത്.
രക്തദാനംകൊണ്ട് നമുക്ക് യാതൊരു ദോഷവുമില്ലെന്ന് മാത്രമല്ല ഗുണങ്ങളുണ്ട് താനം. രക്തദാനം കൊണ്ടുള്ള ആ ഗുണങ്ങളെന്തെന്ന് നോക്കാം. ഓരോതവണയും രക്തം ദാനം ചെയ്യുന്നത് പുതിയ രക്തം ശരീരത്തില്‍ ഉണ്ടാകുന്നതിന് അത് ഉത്തേജനമാവും.
ये à¤à¥€ पà¥�ें- രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹിതരായാൽ
രക്തത്തിനു പകരം മറ്റൊരു കൃത്രിമ സ്രോതസ് ഇല്ല. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തിലെ രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയേക്കാള്‍ വളരെ കൂടുതലാണ്. ജന്മദിനത്തിലും മറ്റു വിശേഷങ്ങളിലും രക്തം ദാനം ചെയ്യുന്നത് സാമൂഹ്യ സേവനം തന്നെയാണ്.
വിവാഹ വാര്‍ഷികത്തില്‍ ഭാര്യയും ഭര്‍ത്താവും വന്നു രക്തം ദാനം ചെയ്യാം. മൂന്നു കോടി ജനസംഖ്യയുള്ള നമ്മുടെ സംസ്ഥാനത്തു മൂന്നു ലക്ഷം ആളുകള്‍ രക്തദാനം ചെയ്യണമെന്ന് ഓര്‍ക്കുക.
ശരീരഭാരം 45 കിലോഗ്രാമില്‍ കൂടുതലുള്ള 18നും 60 നും ഇടക്ക് പ്രായമുള്ള 12.5 ഗ്രാം% ഹീമോഗ്ലോബിനുള്ള പ്രകടനമായ രോഗങ്ങളില്ലാത്ത ആര്‍ക്കും രക്തം ദാനം ചെയ്യാം.
ये à¤à¥€ पà¥�ें- കണ്ണ് അറിയേണ്ടതെല്ലാം
അതേസമയം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍, സ്ഥിരമായി മദ്യപിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍. മഞ്ഞപ്പിത്തം, മലമ്പനി മുതലായ രോഗമുള്ളവര്‍ രക്തം ദാനം ചെയ്യരുത്.
സ്ത്രീകളില്‍നിന്നു ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും ആര്‍ത്തവകാലത്തും രക്തം സ്വീകരിക്കില്ല.
സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, ആന്റിബയോട്ടിക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവരും രക്തം ദാനം ചെയ്യരുത്. അസുഖം വന്നു ഭേദമാകുമ്പോഴും നിശ്ചിതസമയം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ എന്നും നിയമമുണ്ട്.

പുരുഷന്മാര്‍ക്കു മൂന്ന് മാസത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്കു നാലു മാസത്തില്‍ ഒരിക്കലും രക്തം ദാനം ചെയ്യാം.
ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തില്‍ നാലു മുതല്‍ ആറു വരെ ലിറ്റര്‍ രക്തമുണ്ടാകും. അതില്‍ 350 മി.ലി രക്തം മാത്രമേ ഒരു തവണ എടുക്കൂ. ഈ രക്തം 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. നാലു ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേക സംവിധാനത്തിലാണ് സൂക്ഷിക്കുന്നത്.
രക്തം അതിന്റെ ഘടകങ്ങളാക്കി (പ്‌ളേറ്റ്‌ലറ്റ്‌സ്, പ്‌ളാസ്മ മുതലായവ) സൂക്ഷിക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇങ്ങനെ ചെയ്താല്‍ ഒറ്റ ബാഗില്‍നിന്നു പല ഘടകങ്ങളാക്കി സൂക്ഷിക്കാന്‍ സാധിക്കും. ഇതു രോഗികള്‍ക്കു പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് 300 മില്ലിലിറ്റര്‍ രക്തം കൊടുക്കുന്നതിനു പകരം ഒരാള്‍ക്ക് 30 മില്ലിലിറ്റര്‍ പ്‌ളേറ്റ്‌ലറ്റ്‌സ് കൊടുത്താല്‍ മതിയാകും. രക്തം ഘടകങ്ങളായി സൂക്ഷിക്കുകയാണെങ്കില്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ബാഗിലെ രക്തം ഒരാള്‍ക്ക് മാത്രമേ കൊടുക്കുകയുള്ളൂ.
Adjust Story Font
16

