സ്‌ട്രോക്കിനെ അറിയൂ, ജീവനും ജീവിതവും രക്ഷിക്കൂ
മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും, രണ്ടാം സ്ഥാനം ക്യാന്‍സറിനും, മൂന്നാം സ്ഥാനം സ്‌ട്രോക്കിനുമാണ്. നാല് മണിക്കൂറിനകം വൈദ്യസഹായം ഉറപ്പിച്ചാല്‍...

തലച്ചോറിലേക്കുള്ള ഒന്നോ അധിലധികമോ രക്തക്കുഴലുകള്‍ അടഞ്ഞു പോകുന്നതു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്. രക്തപ്രവാഹം നിലച്ച് ഓക്‌സിജനും പോഷകങ്ങളും തലച്ചോറിലെ കോശങ്ങള്‍ക്കു ലഭിക്കാതെ ഈ കോശങ്ങള്‍ നശിച്ചു പോകുന്ന അവസ്ഥയാണിത്. മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും, രണ്ടാം സ്ഥാനം ക്യാന്‍സറിനും, മൂന്നാം സ്ഥാനം സ്‌ട്രോക്കിനുമാണെന്ന് അറിയുക.
20 വയസ്സില്‍ താഴെയുള്ളവര്‍ക്കിടയില്‍ സ്‌ട്രോക്ക് സാധാരണ വരാറില്ല. 20- 40 വയസ്സുകാര്‍ക്ക് അപൂര്‍വമാണ്. 40 വയസ്സിനു മുകളിലാണ് സ്‌ട്രോക്ക് പൊതുവേ കണ്ടുവരാറുള്ളത്
സ്‌ട്രോക്കിന് മുമ്പ് ശരീരം മിക്കപ്പോഴും ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും വേഗം വൈദ്യ സഹായം ഉറപ്പിക്കുന്നത് സ്‌ട്രോക് മൂലമുണ്ടാകുന്ന ആഘാതങ്ങളുടെ ശക്തി കുറക്കും. നാലു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ ലഭ്യമാക്കിയാലേ സ്‌ട്രോക്കിന്റെ ആഘാതം കുറക്കാനാകൂ. തലച്ചോറിലെ രക്തക്കുഴലിലെ ബ്ലഡ് ക്ലോട്ടുകള്‍ അലിയിച്ചു കളയാന്‍ മരുന്നുകളുണ്ട്. ഈ മരുന്നുകള്‍ കൃത്യസമയത്ത് ലഭ്യമാക്കിയാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാതെ രക്ഷിക്കാനാകും.
സ്‌ട്രോകിന്റെ പ്രധാന ലക്ഷണങ്ങള്‍
ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന ബലഹീനത സ്‌ട്രോക്ക് വരുന്നവരില്‍ കണ്ടുവരുന്ന ലക്ഷണമാണ്. മുഖത്തേയും, കൈകളിലെയും, കാലുകളിലെയും മസിലുകള്‍ തളര്‍ന്നു പോകാം. പേശികള്‍ ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ വന്നേക്കാം. ചിരിക്കാന്‍ പോലും പറ്റാതെ വരുന്നതും കാണാറുണ്ട്.
സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും സംസാരശേഷി നഷ്ടപ്പെടുന്നത് സ്‌ട്രോകിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. കാഴ്ച്ചയുടെ വ്യക്തത കുറയുന്നതും സ്പര്‍ശം അറിയാന്‍ സാധിക്കാതെ വരുന്നതും മണം തിരിച്ചറിയപ്പെടാതെ പോകുന്നതും സ്‌ട്രോക്കിന്റെ സൂചനകള്‍ നല്‍കുന്നു.

സട്രോക്കിന് മുമ്പ് പലര്‍ക്കും പ്രതിരോധശേഷി പെട്ടെന്ന് നഷ്ടപ്പെടാറുണ്ട്. ഇത് പനി, ഛര്‍ദ്ദി, ഓക്കാനം എന്നിവക്ക് കാരണമാകുന്നു. നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു. പെട്ടെന്ന് കഠിനമായ തലവേദനയും പലരിലും കണ്ടുവരാറുണ്ട്.
ഭക്ഷണം കഴിച്ചാല്‍ അത് തൊണ്ടയില്‍ നിന്ന് ഇറങ്ങാത്ത അവസ്ഥ അനുഭവപ്പെടാം. സ്‌ട്രോക്കിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് മുഖത്തെ ഒരു ഭാഗം തൂങ്ങിപോകുന്നത്. നിങ്ങള്‍ക്ക് ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. കൈകള്‍ മുകളിലോട്ട് ഉയര്‍ത്താന്‍ പറ്റാത്തത്രയും വേദന അനുഭവപ്പെടാം. ഒരു വാക്യം അവസാനിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ സംസാരശേഷി നഷ്ടപ്പെട്ടേക്കാം.
20 വയസ്സില്‍ താഴെയുള്ളവര്‍ക്കിടയില്‍ സ്‌ട്രോക്ക് സാധാരണ വരാറില്ല. 20- 40 വയസ്സുകാര്‍ക്ക് അപൂര്‍വമാണ്. 40 വയസ്സിനു മുകളിലാണ് സ്‌ട്രോക്ക് പൊതുവേ കണ്ടുവരാറുള്ളത്. സ്‌ട്രോക്ക് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ദീര്‍ഘകാലം നില്‍ക്കും. തളര്‍ച്ചയുണ്ടായാല്‍ മാസങ്ങളോ വര്‍ഷങ്ങളോ മാറാതെ നില്‍ക്കാം.
അമിത ബി.പി, അമിത കൊളസ്‌ട്രോള്‍, ഹൃദയസംബന്ധരോഗങ്ങള്‍, സമ്മര്‍ദം നിറഞ്ഞ ജീവിതശൈലി, അമിതവണ്ണം, വ്യായാമക്കുറവ്, പ്രമേഹം, കടുത്ത തലവേദന കൂടെക്കൂടെ വരുക ഇതെല്ലാം സ്‌ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത മനസിലാക്കി മുന്‍കരുതലുകളെടുക്കണം.
Adjust Story Font
16

