പാദം വിണ്ടുകീറുന്നത് എളുപ്പത്തില്‍ പരിഹരിക്കാം
പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുന്നതും എണ്ണമയം നഷ്ടമാകുന്നതും പാദം വിണ്ടുകീറാനിടയാക്കും...

തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാല്‍ പാദങ്ങള്‍ വിണ്ടു കീറുന്നത്. അതേസമയം മഴക്കാലത്തും വേനല്‍ക്കാലത്തും കാലില്‍ വിള്ളലുകള്‍ ഉണ്ടാവാറുണ്ട്. കാലുകളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടുകീറാന്‍ കാരണം.
പാദങ്ങള്‍ വിണ്ടുകീറുമ്പോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാന്‍ കാരണമാകാറുണ്ട്. പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കാല്‍പാദങ്ങള്‍ സുന്ദരമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഏതെല്ലാമെന്ന് നോക്കാം.
ये à¤à¥€ पà¥�ें- വയോധികരിലെ ചര്‍മ്മ സംരക്ഷണം
കിടക്കുന്നതിനു മുന്‍പായി അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങള്‍ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലില്‍ നിന്നും രക്ഷിക്കും.
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.
കാല്‍ ബക്കറ്റ് വെള്ളമെടുത്ത് അതില്‍ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിര്‍ത്തതിന് ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങള്‍ ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
പാദങ്ങള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്‌സുകള്‍ ധരിക്കുന്നതും വീടിനുള്ളിലും പാദരക്ഷകള്‍ ഉപയോഗിക്കുന്നതും തണുപ്പുകാലത്ത് പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും.
ये à¤à¥€ पà¥�ें- മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം
വാസ്ലിന്‍ ഉപയോഗിച്ച് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. കാല്‍ കഴുകി ഉണക്കുക. ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്‌സ്ചറുണ്ടാക്കി അത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക.
രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുന്നകും പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
Adjust Story Font
16

