കുട്ടികളെ വെറുതെ വിടുന്ന കൊറോണ വൈറസ്
മരണകാരണമാകുന്ന ഗുരുതരാവസ്ഥയിലേക്ക് കൊറോണ ബാധിച്ചകുട്ടികള്‍ സാധാരണനിലയില്‍ മാറുന്നില്ല. അതേസമയം മധ്യവയസ്കരിലാണ് കൊറോണ ഏറ്റവും ഗുരുതരമായി മാറുന്നത്...

കൊറോണ വൈറസ് ഇതുവരെ 28000ത്തിലേറെ പേരെ ബാധിച്ചു കഴിഞ്ഞെന്നും കുറഞ്ഞത് 550 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നുമാണ് കണക്ക്. എന്നാല്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരില്‍ കുട്ടികള്‍ വളരെ കുറവാണെന്നാണ് ഗവേഷകരുടെ ആശ്വാസകരമായ കണ്ടെത്തല്‍. 49നും 56നും ഇടക്ക് പ്രായമുള്ള മധ്യവയസ്‌കരാണ് കൊറോണ ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കൊറോണ വൈറസ് കുട്ടികളെ ബാധിക്കുന്നില്ല എന്ന് ഇതിനര്‍ഥമില്ല. എന്നാല്‍, മരണകാരണമാകുന്ന ഗുരുതരാവസ്ഥയിലേക്ക് കൊറോണ ബാധിച്ചകുട്ടികള്‍ സാധാരണനിലയില്‍ മാറുന്നില്ലെന്നതാണ് ശ്രദ്ധേയം. കൊറോണ വൈറസ് ബാധയെ പരിശോധിച്ചറിയാനുള്ള ടെസ്റ്റ് കണ്ടെത്തിയ ഹോങ്കോങ് സര്‍വകലാശാലയിലെ വൈറോളജി വിഭാഗം മേധാവി ഡോ. മാലിക് പെയ്‌രിസിന്റേയും സംഘത്തിന്റേയുമാണ് ഈ കണ്ടെത്തലുകള്‍.
ये à¤à¥€ पà¥�ें- കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു,2528 പേര്‍ നിരീക്ഷണത്തില്‍
ചില കേസുകള്‍ ഉദാഹരണങ്ങളായും ഗവേഷക സംഘം അവതരിപ്പിച്ചിട്ടുണ്ട്. കൊറോണ ബാധ പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലേക്ക് പോയിരുന്ന ഒരു കുടുംബത്തില്‍ പത്തുവയസുകാരനായ ഒരു കുഞ്ഞുമുണ്ടായിരുന്നു. ഇവരുടെ കുടുംബം വുഹാനില്‍ പോയി ഷെന്‍സനിലേക്ക് മടങ്ങിയെത്തിയതിന് ശേഷമാണ് കുടുംബാംഗങ്ങള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. 36 വയസ് മുതല്‍ 66 വയസുവരെയുള്ള കുടുംബാംഗങ്ങള്‍ക്ക് കൊറോണ ബാധയുണ്ടായി. പത്തുവയസുകാരനെ പരിശോധിച്ചപ്പോള്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെങ്കിലും പുറത്തേക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല.
സാര്‍സും മെര്‍സും അടക്കമുള്ള വൈറസ് രോഗങ്ങളിലും ഇതേ സ്വഭാവം നേരത്തെ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. 2012ല്‍ സൗദിയിലും 2015ല്‍ ദക്ഷിണകൊറിയയിലും പടര്‍ന്ന മെര്‍സ് ബാധിച്ച് 800ലേറെ പേരാണ് മരിച്ചത്. മെര്‍സ് ബാധിച്ച ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായില്ല. 2003ല്‍ സാര്‍സ് ബാധിച്ച് 800ലേറെ പേര്‍ മരിച്ചപ്പോഴും ഒരൊറ്റ കുട്ടിപോലും മരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നില്ല. 45വയസില്‍ കൂടുതല്‍ പ്രായമുള്ള പുരുഷന്മാരിലായിരുന്നു രോഗം കൂടുതലായി കണ്ടത്.
ये à¤à¥€ पà¥�ें- കൊറോണ വൈറസ്; ഒരാഴ്ച കൊണ്ട് ആശുപത്രി നിര്‍മ്മിച്ച് ചൈന
കുട്ടികളുടെ ശരീരം കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണെന്നതും മറ്റു രോഗങ്ങള്‍ കുട്ടികളില്‍ താരതമ്യേന കുറവാണെന്നതുമാണ് ഇതിന്റെ കാരണമായി കരുതപ്പെടുന്നത്. മധ്യ വയസ്‌ക്കരില്‍ ഭൂരിഭാഗത്തിനും പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധ രോഗങ്ങള്‍ എന്നിവയില്‍ പലതും ഉണ്ടാവാറുണ്ട്. ഇത് കൊറോണ പോലുള്ള വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറക്കുമെന്നാണ് കരുതുന്നത്.
Adjust Story Font
16

