കൊറോണ ബാധിക്കാന്‍ സാധ്യതയുണ്ടോ? അറിയാം
ചൈന പുറത്തിറക്കിയ ‘ക്ലോസ് കോണ്ടാക്ട് ഡിറ്റക്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനാണ് കൊറോണയുടെ വ്യാപനം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ളത്...

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1100 കടന്നു. കൊറോണ പകരുന്നതിന്റെ തോത് കുറഞ്ഞെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പുതിയൊരു ആപ്ലിക്കേഷനുമായി ചൈന വന്നിരിക്കുന്നത്. കൊറോണ വൈറസ് നിങ്ങളെ ബാധിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുണ്ട് ഈ ആപ്ലിക്കേഷന്‍.
'ക്ലോസ് കോണ്ടാക്ട് ഡിറ്റക്ടര്‍' എന്നാണ് ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്. കൊറോണ ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും നിങ്ങളുടെ എത്ര അടുത്തുണ്ടെന്ന് മുന്നറിയിപ്പ് തരുന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ശേഖരിക്കുന്ന കൊറോണ വൈറസ് സംബന്ധിക്കുന്ന ആധികാരിക വിവരങ്ങളാണ് ആപ്ലിക്കേഷന്റെ കരുത്ത്.
ये à¤à¥€ पà¥�ें- കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3447 പേര്‍
ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ആപ്ലിക്കേഷനിലേക്ക് സൈന്‍ അപ്പ് ചെയ്യുക. വിചാറ്റ്, അലിപേ, ക്യുക്യു തുടങ്ങി ചൈനയില്‍ ജനപ്രീതിയുള്ള പല ആപ്ലിക്കേഷനുകള്‍ വഴിയും ഈ കൊറോണ മുന്നറിയിപ്പ് ആപ്ലിക്കേഷനിലേക്ക് സൈന്‍ അപ്പ് ചെയ്യാനാകും. ഫോണ്‍ നമ്പറും പേരും ഐ.ഡി നമ്പറും ഉപയോഗിച്ചും ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാനാകും. ആപ്ലിക്കേഷനിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നയാള്‍ക്ക് കൊറോണ ബാധയുണ്ടെന്ന് മനസിലാക്കിയാല്‍ വേണ്ട നിര്‍ദേശങ്ങളും ആപ്ലിക്കേഷന്‍ നല്‍കും. ജോലിസ്ഥലങ്ങളിലും പൊതുഇടങ്ങളിലും പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴുമെല്ലാം ഈ ആപ്ലിക്കേഷന്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറോണയെ പ്രതിരോധിക്കാന്‍ പ്രത്യേകം ഉത്പന്നങ്ങളും പല ചൈനീസ് കമ്പനികളും പുറത്തിറക്കിയിരുന്നു. മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അള്‍ട്രാ വയലറ്റ് സ്‌റ്റെറിലൈസിംങ് ലാംപാണ് പുറത്തിറക്കിയത്. 79യുവാന്‍(ഏകദേശം 800 രൂപ) വിലയിട്ടിരുന്ന ഈ ഉത്പന്നത്തിന്റെ പ്രത്യേക അടച്ചിട്ട മുറികളിലെ വൈറസിന്റെ വ്യാപനം തടയുന്നുവെന്നതാണ്. മുഴിഞ്ഞ വസ്ത്രങ്ങളില്‍ നിന്നും കക്കൂസില്‍ നിന്നുമെല്ലാമുള്ള ദുര്‍ഗന്ധങ്ങള്‍ കുറക്കാനും ഈ യു.വി ലാംപിന് ശേഷിയുണ്ട്.
Adjust Story Font
16

