സൈനസൈറ്റിസ് അറിയാം, ചികിത്സിക്കാം...
രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, വായ്‌നാറ്റം, ശരീരം ബാലന്‍സ് ചെയ്യുന്നതില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, സ്ഥിരമായ തലവേദന എന്നിവയും സൈനസൈറ്റിസിന്റെ ലക്ഷണങ്ങളാണ്...

മൂക്കിന് അസ്വസ്ഥതയുണ്ടാക്കുന്ന എന്ത് പ്രശ്‌നങ്ങളും സൈനസൈറ്റിസിന്റെ ആരംഭമാകാം. മുഖത്തെയും തലയോട്ടിയിലെയും എല്ലുകളില്‍ ഉള്ള വായുസഞ്ചാരമുള്ള അറകളാണ് സൈനസ്. മൂക്കടപ്പ് മൂലം ഇവയില്‍ കഫം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ്.
ജലദോഷത്തിന്റെയോ അലര്‍ജിയുടെയോ ചുവടു പിടിച്ചാവും സൈനസൈറ്റിസ് പ്രത്യക്ഷപ്പെടുക. മൂക്കിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍. എന്നാല്‍, അണുബാധയെ തുടര്‍ന്ന് സൈനസുകളിലെ ശ്ലേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്.
സൈനസ്, ശസ്ത്രക്രിയ്ക്ക് മുമ്പും ശേഷവുംകാലാവസ്ഥയിലെ മാറ്റങ്ങളും തുടര്‍ച്ചയായി വെയില്‍ കൊള്ളുന്നതും ചിലരില്‍ സൈനസൈറ്റിസിന് കാരണമാകാറുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളും മേല്‍നിരയിലെ അണപ്പല്ലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധയുമെല്ലാം സൈനസൈറ്റിസിന് കാരണമാകും. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയും അലര്‍ജി, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയും സൈനസൈറ്റിസിന് കാരണമാകാം.

രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, വായ്‌നാറ്റം, ശരീരം ബാലന്‍സ് ചെയ്യുന്നതില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, സ്ഥിരമായ തലവേദന എന്നിവയും സൈനസൈറ്റിസിന്റെ ലക്ഷണങ്ങളായി കരുതാം. ഇതെല്ലാം തുടര്‍ച്ചയായി വരുന്നുണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ വൈദ്യ സഹായം തേടുകയാണ് വേണ്ടത്.
മരുന്നുകൊണ്ട് സൈനസൈറ്റിസ് ചിലരില്‍ മാറാത്തതിന് കാരണം മൂക്കിനകത്ത് ഉണ്ടാകുന്ന ദശകള്‍ ആണ്. ഇതിന് ശസ്ത്രക്രിയകൊണ്ട് പരിഹരിക്കാനാകും. ഫെസ്റ്റ് ശസ്ത്രക്രിയ, ഡ്രാഫ് 3 ശസ്ത്രക്രിയ എന്നീ രണ്ട് ശസ്ത്രക്രിയാ രീതികള്‍ ഇതിനായുണ്ട്. ശസ്ത്രക്രിയക്കു ശേഷവും ചിലരില്‍ മരുന്ന് ആവശ്യമായി വരാം.
Adjust Story Font
16

