ഹൃദ്രോഗം തടയാന്‍ മുതല്‍ ബുദ്ധിവികാസത്തിന് വരെ മത്തി മതി
മത്തിയാളു കുഞ്ഞനാണെങ്കിലും ഗുണങ്ങളില്‍ ചില്ലറക്കാരനല്ല. മറ്റൊരു മത്സ്യത്തിനും പകരം വെക്കാനാവാത്തത്ര ഗുണങ്ങള്‍ മത്തി കഴിക്കുന്നതുകൊണ്ട് നമുക്ക് ലഭിക്കും...

മലയാളിക്ക് ഏറ്റവും പരിചിതമായ കടല്‍മത്സ്യം ഏതെന്ന് ചോദിച്ചാല്‍ മത്തി അഥവാ ചാള എന്നായിരിക്കും ഉത്തരം. ഇന്നും നാട്ടിന്‍പുറങ്ങളില്‍ ചില്ലറകൊടുത്ത് വാങ്ങാവുന്ന മത്തി പക്ഷേ ആളത്ര ചില്ലറക്കാരനല്ല. ഹൃദയത്തിന്റെ ആരോഗ്യം തൊട്ട് ബുദ്ധിവികാസത്തിന് വരെ സഹായിക്കുന്ന ഘടകങ്ങള്‍ കുഞ്ഞന്‍ മത്തിയിലുണ്ട്.
10 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. ജൂണ്‍ ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. പെണ്‍ മീനുകള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണു മുട്ടയിടുക. ഒരു പെണ്‍മത്തി ശരാശരി അര ലക്ഷം മുട്ട ഇടാറുണ്ട്. ചെമ്മീനുകളുടെ ലാര്‍വകള്‍, മീനുകളുടെ മുട്ടകള്‍, വിവിധ തരം ആല്‍ഗകള്‍, പ്ലവകങ്ങള്‍, പായലുകള്‍ തുടങ്ങിയവയൊക്കെ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു.
ये à¤à¥€ पà¥�ें- നല്ല മീന്‍ നോക്കിവാങ്ങാം
മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡ് ആണ് മത്തിയെ വേറിട്ട മീനാക്കുന്നതിലെ പ്രധാനഘടകം. ഹൃദയരോഗങ്ങളെ ചെറുക്കാനും രക്തസമ്മര്‍ദം കുറക്കാനും പറ്റിയ മരുന്നാണിത്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. മത്തിയില്‍ പ്രോട്ടീനും വൈറ്റമിന്‍ എ, ഡി, ബി 12. എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കും

ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തി സഹായിക്കും. ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്നതുപോലെ മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വിറ്റാമിന്റെ കലവറ കൂടിയാണ്. മത്സ്യം ദിവസവും കഴിക്കുന്നത് ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നു.
ये à¤à¥€ पà¥�ें- തീരം തൊടാതെ മത്തി
മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു. തടി കുറയ്ക്കാനും മത്തി സഹായിയ്ക്കുന്നു. മീനില്‍ അടങ്ങിയിട്ടുള്ള ഫിഷ് ഓയില്‍ ഫാറ്റ് ആണ് കൊഴുപ്പ് കുറച്ച് തടി കുറക്കുന്നത്. മാംസത്തില്‍ എണ്ണയുടെ അളവ് കൂടുതലയായതിനാല്‍ മത്തി പെട്ടെന്നു ചീഞ്ഞുപോകും. മത്തിയില്‍ നിന്നു മീനെണ്ണയും ഉല്‍പാദി പ്പിക്കപ്പെടുന്നു. വള്ളങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനും ലിപ്സ്റ്റിക്ക്, നെയില്‍ പോളിഷ്, പെയിന്റ്, ചില ആഭരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും മീനെണ്ണ ഉപയോഗിക്കുന്നുണ്ട്.
മത്തിക്ക് തുല്യമായ ഗുണങ്ങള്‍ മറ്റൊരു മത്സ്യത്തിലുമില്ലെന്നതാണ് വസ്തുത. അപ്പോള്‍ ഇനി നല്ല മത്തി കണ്ടാല്‍ വില കുറവല്ലേ എന്ന് കരുതി ഒഴിവാക്കാന്‍ നോക്കണ്ട. രണ്ടു കയ്യും നീട്ടി വാങ്ങിക്കോളൂ.
Adjust Story Font
16

