മൊബൈല്‍ വായിലിരുന്ന് പൊട്ടിത്തെറിച്ചു, യമന്‍ സ്വദേശിക്ക് ഡല്‍ഹിയില്‍ ശസ്ത്രക്രിയ
മുഖത്തെ വൈരൂപ്യം മാറുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുകയും ചെയ്യുന്നതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് 26കാരന്റെ പ്രതീക്ഷ...

മൊബൈല്‍ ഫോണ്‍ വായിലിരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും മുഖം വികൃതമായി പോവുകയും ചെയ്ത യമന്‍ സ്വദേശിക്ക് ഡല്‍ഹിയില്‍ വിജയകരമായ ശസ്ത്രക്രിയ. ഫോണ്‍ കടിച്ചുപിടിച്ച് ചില ജോലികള്‍ ചെയ്യുന്നതിനിടെയാണ് 26കാരന്‍ സാദിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചത്. 2018 നവംബറിലായിരുന്നു ഈസംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ശസ്ത്രക്രിയയിലൂടെ സാദ് സാധാരണ ജീവിതത്തിലേക്ക് പോകുന്നത്.
ये à¤à¥€ पà¥�ें- മുഖം തിളങ്ങാന്‍ ഒരു തക്കാളി മതി
യമനില്‍ വെച്ച് സാദിന് പ്രാഥമിക ശുശ്രൂഷകള്‍ ലഭിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ഭക്ഷണം സാധാരണ രീതിയില്‍ കഴിക്കാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. കുഴപ്പംപിടിച്ച ശസ്ത്രക്രിയക്ക് യമനിലെ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നുമില്ല. ഇതോടെയാണ് ഡല്‍ഹിയിലെ ആശുപത്രി അധികൃതരുമായി സാദ് ബന്ധപ്പെടുന്നത്. ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് തയ്യാറായതോടെ സാദ് യമനില്‍ നിന്നും ഡല്‍ഹിയിലെത്തുകയായിരുന്നു.
ये à¤à¥€ पà¥�ें- ആഗോള 5ജി ഫോണ്‍ വിപണിയില്‍ 46%വും ചൈനക്ക് സ്വന്തം
അതിശക്തമായ പൊട്ടിത്തെറിയായതിനാല്‍ സാദിന്റെ വായക്കുള്ളിലും നാവിലും പോലും പൊള്ളലേറ്റിരുന്നു. വായക്കുള്ളില്‍ നിന്നും ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നും കൊഴുപ്പും കോശങ്ങളും എടുത്താണ് വായയില്‍ വെച്ചുപിടിപ്പിച്ചത്. മുഖത്തെ ത്വക്കിന് സ്പര്‍ശന ശേഷി തിരികെ ലഭിക്കുകയെന്നതും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. ഫെബ്രുവരി ആറിനായിരുന്നു ശസ്ത്രക്രിയ. മുഖത്തെ വൈരൂപ്യം മാറുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുകയും ചെയ്യുന്നതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് യമന്‍സ്വദേശിയുടെ പ്രതീക്ഷ.
Adjust Story Font
16

