ഗ്യാസ് ഒരു ട്രബിളാവാതിരിക്കാന്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗ്യാസ് ഒരു ട്രബിളായി മാറാത്തവരുണ്ടാവില്ല. വെള്ളം മുതല്‍ ഉലുവവരെ നിരവധി മരുന്നുകള്‍ ഗ്യാസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാം...

കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക, ആവശ്യത്തിന് ചവച്ചരച്ചു കഴിയ്ക്കാതിരിയ്ക്കുക, വെള്ളം കുടിയ്ക്കാതിരിയ്ക്കുക, വ്യായാമക്കുറവ്, ചില മരുന്നുകളുടെ പാര്‍ശ്വഫലം, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങി ഗ്യാസിന് കാരണമാകുന്ന നീണ്ട ലിസ്റ്റ് തന്നെ നമുക്കറിയാം. ആകെമൊത്തം അസ്വസ്ഥത സമ്മാനിക്കുന്ന ഗ്യാസ് ട്രബിളിനെ നിസാരമാക്കി തള്ളാതെ ഭേദമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തുടര്‍ച്ചയായി ഗ്യാസ് ട്രബിള്‍ വരുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാനും സാധ്യതയുണ്ട്.
വയര്‍ വീര്‍ത്തിരിക്കുക, വയര്‍ സ്തംഭനം, തേട്ടി വരല്‍, വയര്‍ എരിച്ചില്‍, നെഞ്ചെരിച്ചില്‍, നെഞ്ച് നിറഞ്ഞതുപോലെ തോന്നുക, വയറിന്റെ പല ഭാഗത്തും വേദന തുടങ്ങി പല വിധ അസ്വസ്ഥതകള്‍ക്ക് ഗ്യാസ് ട്രബിള്‍ കാരണമാകും. ഗ്യാസ് ട്രബിളിന് ഇംഗ്ലീഷ് മരുന്നുകളെ സ്ഥിരമായി ആശ്രയിക്കുന്നവരുണ്ട്. ഇതിന് നിരവധി പാര്‍ശ്വഫലങ്ങളുണ്ടെന്നു മാത്രമല്ല, ശീലമായിക്കഴിഞ്ഞാല്‍ പിന്നീട് ഈ മരുന്നില്ലാതെ പറ്റില്ലെന്ന നിലയിലുമാകും.
കറിവേപ്പിലവീട്ടില് തന്നെ ലഭിക്കുന്ന ചില മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ഗ്യാസിനെ ചെറുക്കാനാകും. പാര്‍ശ്വഫലങ്ങളില്ലാത്ത ഇത്തരം മരുന്നുകള്‍ ആദ്യം പരീക്ഷിക്കുന്നതാണ് നല്ലത്.
ഏത് അടുക്കളയിലും ഉണ്ടാവുന്ന കറിവേപ്പില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്. ഇത് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് ഒരുവിധം പുളിയുള്ള മോരില്‍ കലക്കി കുടിയ്ക്കുക. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കും.
ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ ചതച്ചരച്ച് മൂന്നുനേരം കഴിയ്ക്കുക. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യുന്നത് ഏറെ ഗുണം ചെയ്യും
ജീരകം, ഗ്രാമ്പൂ എന്നിവ വായിലിട്ടു ചവയ്ക്കുന്നതു ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.
ये à¤à¥€ पà¥�ें- വെള്ളം കുടി ആരോഗ്യത്തിനും സൗന്ദര്യത്തിനും
പച്ചവെള്ളം പോലും ഗ്യാസിനെതിരെ നമുക്ക് ഉപയോഗിക്കാം. രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ രണ്ടു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ആമാശത്തില്‍ തങ്ങി നില്‍ക്കുന്ന ദഹനരസത്തെ നേര്‍പ്പിയ്ക്കും. ഇത് വയറ്റിലെ ഗ്യാസിനെ കുറക്കാന്‍ സഹായിക്കും.
ഉലുവ ചുവന്ന നിറമാകുന്നതുവരെ എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക. ചുവന്നു കഴിയുമ്പോള്‍ ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിയ്ക്കുക. അല്‍പനേരം തിളച്ച് അല്‍പം വറ്റുമ്പോള്‍ ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.
ഈ പ്രശ്‌നമുള്ളവര്‍ ഭക്ഷണം കഴിച്ചയുടന്‍ ഇരിക്കരുത്, കിടക്കരുത്. അല്‍പനേരം നടക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കിടക്കുമ്പോള്‍ ഇടതുവശം തിരിഞ്ഞു കിടക്കണം. തല ഉയര്‍ത്തി വച്ചു കിടക്കുന്നതും നല്ലതാണ്. അധികം പുളിയും എരിവും മസാലകളുമുള്ള ഭക്ഷണം കുറയ്ക്കണം. പയറുവര്‍ഗങ്ങള്‍ കുതിര്‍ത്ത് തൊലി പൊട്ടിയ ശേഷമോ വറുത്തതിന് ശേഷമോ വോവിക്കുന്നത് ഗ്യാസ് പ്രശ്‌നം കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായകരമാണ്.
ये à¤à¥€ पà¥�ें- കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍..? ചെയ്യൂ ഈ കാര്യങ്ങള്‍
പുകവലി ഒഴിവാക്കുക. പുക വലിക്കുമ്പോള്‍ കൂടുതല്‍ വായു അകത്തേക്ക് എത്തും. പുകവലി ദഹനവ്യവസ്ഥയെ തകരാറിലാക്കും. കൃത്യമായ വ്യായാമം ദഹനത്തെ മെച്ചപ്പെടുത്തും. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരിലും മെയ്യനങ്ങാത്തവരിലും ഗ്യാസിന്റെ പ്രശ്‌നം കൂടുതലായിരിക്കും. ചിട്ടയായ വ്യായാമമാണതിന് പരിഹാരം.
അന്നനാളം, വയറ്,നെഞ്ച് എന്നിവിടങ്ങളിലെ പലവിധ രോഗങ്ങളും ഗ്യാസ്ട്രബിളിനു കാരണമാ കാറുണ്ട്. അതിനാല്‍ സ്ഥിരമായി ഗ്യാസ് പ്രശ്‌നം അനുഭവപ്പെടുന്നവര്‍ കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗങ്ങളെന്തെങ്കിലുമുണ്ടോ എന്നു കണ്ടെത്തി ചികിത്സിക്കുന്നതാണ് നല്ലത്.
Adjust Story Font
16

