Quantcast

വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങള്‍

രക്തസമ്മര്‍ദ്ദം അകറ്റാന്‍ വാഴപ്പിണ്ടി ജ്യൂസ് നല്ലൊരു ഔഷധമാണ്. ഇതുവഴി ഹൃദയാരോഗ്യവും മെച്ചപ്പെടുത്താം...

MediaOne Logo

Web Desk

  • Published:

    2 March 2020 8:23 PM IST

വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങള്‍
X

എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ സസ്യമാണ് വാഴ. വാഴപ്പഴം പോലെ വാഴപ്പിണ്ടിയും ഭക്ഷ്യയോഗ്യമാണ്. ജൂസ് അടിച്ചും കറിവെച്ചും തോരനായും വാഴപ്പിണ്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഭക്ഷണമായി മാത്രമല്ല ഔഷധമായും വാഴപ്പിണ്ടി ഉപയോഗിക്കാറുണ്ട്.

നാരുകളുടെ വന്‍ശേഖരമാണ് വാഴപിണ്ടി. അതുകൊണ്ടുതന്നെ വാഴപ്പിണ്ടി വയറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഉത്തമ പരിഹാരമാണ്.

ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും. അസിഡിറ്റി കാരണം വിഷമിക്കുന്നവരും അള്‍സര്‍ ഉള്ളവരും രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

രക്തസമ്മര്‍ദ്ദം അകറ്റാന്‍ വാഴപ്പിണ്ടി ജ്യൂസ് നല്ലൊരു ഔഷധമാണ്. ഇതുവഴി ഹൃദയാരോഗ്യവും മെച്ചപ്പെടുത്താം. രോഗികള്‍ക്കും പ്രായമായവര്‍ക്കും ദഹനം സുഗമമാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധമായും വാഴപ്പിണ്ടി ജ്യൂസ് നല്‍കാറുണ്ട്.

വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണവിഭവമാണ് വാഴപ്പിണ്ടി. കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്.

വാഴപ്പിണ്ടി നേരിട്ട് കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് വാഴപ്പിണ്ടി തോരന്‍ വെച്ചോ മുതിരയും ഉണക്കപയറും ചേര്‍ത്ത് കറിവെച്ചോ കഴിക്കാവുന്നതാണ്. ചെറുതായി നുറുക്കിയ ശേഷം കഴുകി പിഴിഞ്ഞെടുത്താണ് പലരും വാഴപ്പിണ്ടി കറിവെക്കാറ്. എന്നാല്‍ കഴുകാതെ ഉപയോഗിച്ചാല്‍ ഔഷധഗുണം കൂടുമെന്നും പഴമക്കാര്‍ പറയാറുണ്ട്.

TAGS :

Next Story