Quantcast

കഫക്കെട്ട് മാറ്റാം

മഞ്ഞളും ഇഞ്ചിയുമെല്ലാം കഫക്കെട്ടിനെ അകറ്റി നിര്‍ത്താന്‍ പറ്റിയ ഔഷധമാണ്...

MediaOne Logo

Web Desk

  • Published:

    7 March 2020 6:24 PM IST

കഫക്കെട്ട് മാറ്റാം
X

കഫക്കെട്ട് നിരവധി പേരെ അലട്ടുന്ന പ്രശ്‌നമാണ്. കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാകും. കഫക്കെട്ട് മാറാനുള്ള ചില മാര്‍ഗ്ഗങ്ങളേതെന്ന് നോക്കാം.

കഫക്കെട്ടിന്റെ ഒരു പ്രധാന എതിരാളിയാണ് ഇഞ്ചി. മൂന്നോ നാലോ ചെറിയ കഷ്ണം ഇഞ്ചി ഒരു ടീസ്പൂണ്‍ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം.

ये भी पà¥�ें- ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി സൂക്ഷിക്കണം

കഫക്കെട്ടിന് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഏത് രോഗത്തിനും പരിഹാരം കാണാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇത് ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു.

വിട്ടുമാറാത്ത കഫക്കെട്ട് പരിഹരിക്കാന്‍ ആവി പിടിക്കുന്നത് നല്ലതാണ്. പ്ലാസ്റ്റിക് ആവി യന്ത്രങ്ങള്‍ക്ക് പകരം വീട്ടിലെ പുട്ട് കുടുക്ക പോലുള്ള പാത്രങ്ങള്‍ ആവി പിടിക്കാന്‍ ഉപയോഗിക്കാം. അഞ്ച് കപ്പ് വെള്ളത്തില്‍ കുറച്ച് കര്‍പൂര തുളസിയില കൂടി ഇട്ട് ആവി പിടിച്ചാല്‍ ജലദോഷവും കഫക്കെട്ടും വേഗത്തില്‍ മാറും. ഇതൊന്നും ഇടാതെയും സാധാരണ വെള്ളത്തില്‍ ആവിപിടിച്ചാലും ഫലം ലഭിക്കും. ദിവസം രണ്ടോ മൂന്നോ തവണ ആവി പിടിക്കാവുന്നതാണ്.

ആവി പിടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും. അഞ്ച് മിനുറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ആവി പിടിക്കരുത്. ഒരിക്കലും കണ്ണ് തുറന്നുവെച്ച് ആവി പിടിക്കരുത്. നനഞ്ഞ തുണിയോ മറ്റോ ഉപയോഗിച്ച് കണ്ണ് മറക്കുന്നതാണ് ഏറ്റവും നല്ലത്. ബാമുകള്‍ പോലുള്ളവ ഒരിക്കലും ആവി പിടിക്കാനുള്ള ചൂടുവെള്ളത്തില്‍ ഇടരുത്. കഫക്കെട്ട് മാറാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണ് കൃത്യമായ ഇടവേളകളില്‍ ശ്രദ്ധയോടെയുള്ള ആവി പിടിക്കല്‍.

TAGS :

Next Story