Quantcast

പ്ലാസ്റ്റിക് മുതല്‍ ചെമ്പ് വരെ കൊറോണ അപകടകാരിയാകുന്ന പ്രതലങ്ങള്‍

പ്ലാസ്റ്റിക്, കാര്‍ഡ് ബോര്‍ഡ്, ചില്ല്, ചെമ്പ് തുടങ്ങി വ്യത്യസ്ത പ്രതലങ്ങളില്‍ മണിക്കൂറുകള്‍ തുടങ്ങി ദിവസങ്ങള്‍ വരെ സജീവമായിരിക്കാന്‍ കൊറോണ വൈറസിന് കഴിയും...

MediaOne Logo

Web Desk

  • Published:

    19 March 2020 4:40 PM IST

പ്ലാസ്റ്റിക് മുതല്‍ ചെമ്പ് വരെ കൊറോണ അപകടകാരിയാകുന്ന പ്രതലങ്ങള്‍
X

പ്ലാസ്റ്റിക്കും ചില്ലും ഉരുക്കും അടക്കമുള്ള ചില പ്രതലങ്ങളില്‍ കൊറോണ വൈറസ് മൂന്ന് ദിവസം വരെ സജീവമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിനെ ആധാരമാക്കി ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

പരമാവധി ഒരു ദിവസം വരെയാണ് കാര്‍ഡ് ബോര്‍ഡ് പ്രതലത്തില്‍ കൊറോണ വൈറസിന് പിടിച്ചു നില്‍ക്കാനാവുക. പാഴ്‌സലുകളും കത്തുകളും അടക്കമുള്ളവയില്‍ നിന്നും കൊറോണ പടരാനുള്ള സാധ്യത വളരെ കുറവാണ്. അപ്പോഴും ഈ പാഴ്‌സലുകള്‍ എത്തിക്കുന്നവര്‍ രോഗവാഹകരാണെങ്കില്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.

ये भी पà¥�ें- കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം

പ്ലാസ്റ്റിക്കിലും ഉരുക്കിലുമാണ് ഏറ്റവും കൂടുതല്‍ സമയം കൊറോണ വൈറസ് സജീവമായി ഇരിക്കുക. ഈ പ്രതലങ്ങളില്‍ 72 മണിക്കൂര്‍ വരെ കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാനായി. അതേസമയം സമയം കൂടും തോറും വൈറസിന്റെ ശേഷി കുറഞ്ഞു വരുമെന്ന ആശ്വാസകരമായ വിവരവുമുണ്ട്. കൊറോണ വൈറസിന് അധികം സമയം നിലനില്‍ക്കാനാവാത്ത ഒരു പ്രതലം ചെമ്പാണ്. നാല് മണിക്കൂര്‍ മാത്രമേ ചെമ്പില്‍ എത്തിപ്പെട്ട കൊറോണക്ക് പിടിച്ചു നില്‍ക്കാനായുള്ളൂ.

ये भी पà¥�ें- ജനജീവിതം സ്തംഭിച്ചില്ല... പിന്നെങ്ങനെ ദക്ഷിണകൊറിയ കൊറോണയെ തോല്‍പിച്ചു

നേരത്തെ മനുഷ്യരിലേക്കെത്തിയിട്ടുള്ള കൊറോണ വൈറസുകളെക്കുറിച്ച് നടത്തിയ സമാനമായ പഠനം ദ ജേണല്‍ ഓഫ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷനില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. സാര്‍സ് മെര്‍സ് വൈറസുകള്‍ എത്ര സമയം വരെ വ്യത്യസ്ഥ പ്രതലങ്ങളില്‍ അതിജീവിക്കുമെന്നതായിരുന്നു ഈ പഠനം. ചില്ലിലും പ്ലാസ്റ്റിക്കിലും ഇവ ഒമ്പത് ദിവസം വരെ ജീവിക്കുമെന്നാണ് ഈ പഠനം പറയുന്നത്.

ये भी पà¥�ें- കൊറോണ പകരുന്നതെങ്ങനെ? ലക്ഷണങ്ങള്‍ എന്തെല്ലാം?

കോവിഡ് 19 രോഗം ബാധിച്ചയാള്‍ ഉറക്കെ തുമ്മുകയോ ചുമക്കുകയോ ചെയ്താല്‍ അഞ്ച് മൈക്രോമീറ്ററില്‍ കുറഞ്ഞ കൊറോണ വൈറസ് അടങ്ങിയ ചെറു കണികകളായി വായുവില്‍ പടരാന്‍ സാധ്യതയുണ്ട്. എയറോസോളുകള്‍ എന്നു വിളിക്കുന്ന ഈ വാതകത്തില്‍ തങ്ങി നില്‍ക്കുന്ന ചെറുകണങ്ങള്‍ അര മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കാമെന്നും nytimes റിപ്പോര്‍ട്ടു ചെയ്യുന്നു.

ये भी पà¥�ें- കൊറോണ കാലത്തിനൊടുവില്‍ ബേബി ബൂമിന് സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

അതേസമയം ലോകാരോഗ്യ സംഘടനയുടെ ഇതുവരെ കൊറോണ വൈറസ് വായുവിലൂടെ പകര്‍ന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അപ്പോഴും രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌കുകള്‍ അടക്കം നിര്‍ബന്ധമായി ധരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പഠന റിപ്പോര്‍ട്ട്.

TAGS :

Next Story