സോപ്പ് മതി കൊറോണയെ കൊല്ലാന്‍
കഴുകേണ്ട രീതിയില്‍ കഴുകിയാല്‍ ഒരു കൊറോണക്കും പിടിച്ചു നില്‍ക്കാനാകില്ല...

കൊറോണയെ പ്രതിരോധിക്കാന്‍ കൈകഴുകൂ... എന്ന സന്ദേശം നമ്മളോരോരുത്തരും ആയിരം വട്ടമെങ്കിലും കേട്ടിട്ടുണ്ടാകും. ലോകത്തെ പേടിപ്പിക്കുന്ന കൊറോണയെ ഓടിക്കാന്‍ നമ്മുടെയെല്ലാം വീടുകളില്‍ ഉള്ള സോപ്പ് മതിയോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ടാകും. കഴുകേണ്ട രീതിയില്‍ കഴുകിയാല്‍ കൊറോണക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് ശാസ്ത്രലോകം നല്‍കുന്ന വിശദീകരണം. സോപ്പ് തന്നെയാണ് കൊറോണക്കെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും ജനകീയമായ ആയുധവും.
എത് സോപ്പുകളും കൊറോണ വൈറസിനെതിരെ ഫലപ്രദമാണ്. സോപ്പിന്റെ ചെറുകണികകള്‍ വൈറസുമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കൊറോണ വൈറസ് നശിച്ചുപോകുന്നത്. ഓരോ കൊറോണ വൈറസിന് ചുറ്റും കൊഴുപ്പിന്റേയും മാംസ്യത്തിന്റേയും ആവരണങ്ങളുണ്ട്. ഇതാണ് വൈറസിനെ നശിച്ചുപോകാതെ സംരക്ഷിക്കുന്നത്.
ഏറ്റവും എളുപ്പത്തില്‍ കൊറോണ വൈറസ് മനുഷ്യശരീരത്തിലേക്ക് പകരാന്‍ സാധ്യതയുള്ളത് കൈകള്‍ വഴിയാണ്. തുടര്‍ച്ചയായി കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈകൊണ്ട് തൊടുന്ന ശീലം എല്ലാ മനുഷ്യരിലും ഉള്ളതിനാലാണ് ഇത്. കൈകള്‍ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ കൊറോണ വൈറസ് നശിക്കില്ല.
എന്നാല്‍ സോപ്പ് ഉപയോഗിച്ചാല്‍ അങ്ങനെയല്ല സംഭവിക്കുന്നത്. സോപ്പില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള സൂഷ്മ കണികകളാണുള്ളത്. അതില്‍ ഒരു ഭാഗം വെള്ളവുമായി ആകര്‍ഷിക്കപ്പെടുമ്പോള്‍ മറ്റൊന്ന് കൊഴുപ്പുമായി ആകര്‍ഷിക്കപ്പെടുന്നു. കൊറോണ വൈറസിന് ചുറ്റുമുള്ള കൊഴുപ്പിനേയും ഇങ്ങനെ സോപ്പ് ഇടപെട്ട് അലിയിച്ചുകളയുന്നു. പുറത്തെ ആവരണം ഇല്ലാതാകുന്നതോടെ കൊറോണ വൈറസും നശിക്കുന്നു. അങ്ങനെ ഏറ്റവും എളുപ്പത്തില്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്ന അണുനാശിനിയായി നമ്മുടെ സോപ്പ് മാറുന്നു.
@WHOഅപ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. കൈ കഴുകുന്നത് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ 20 സെക്കന്റെങ്കിലും വേണമെന്നാണ്. വൈറസ് നശിക്കുമെന്ന് മുഴുവനായി ഉറപ്പിക്കാനാണ് ഇത്രയും സമയമെങ്കിലും സോപ്പുപയോഗിച്ച് കൈ കഴുകുമ്പോള്‍ എടുക്കണമെന്ന് നിര്‍ദേശിക്കുന്നത്.
Adjust Story Font
16

