Quantcast

കോവിഡിന് മുന്നില്‍ താളംതെറ്റി ലോകം; കോവിഡ് വാക്സിന്‍ എന്ന് തയ്യാറാവും?

ഇതിനകം 35 കമ്പനികളും അക്കാദമിക് കേന്ദ്രങ്ങളും വാക്‌സിന്‍ കണ്ടുപിടിക്കാന്‍ മുന്നോട്ട് വന്നെങ്കിലും നാല് കമ്പനികളില്‍ മാത്രമാണ് മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷിച്ച് നോക്കിയത്

MediaOne Logo

Web Desk

  • Published:

    31 March 2020 5:21 PM IST

കോവിഡിന് മുന്നില്‍ താളംതെറ്റി ലോകം; കോവിഡ് വാക്സിന്‍ എന്ന് തയ്യാറാവും?
X

ലോകത്തെ മുഴുവനായും ഭീതിയിലാഴ്ത്തി കോവിഡ് ബാധ രാജ്യങ്ങളും വന്‍കരകളും കടന്ന് മനുഷ്യരെ ഒന്നാന്നായി കീഴടക്കുകയാണ്. നിലവില്‍ 8ലക്ഷം പേരെ ബാധിക്കുകയും 38,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്ത കോവിഡിന് മുന്നില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുകയാണ്.

ലോകം ഉറ്റുനോക്കുന്നത് എന്ന് ഇതിനൊരു വാക്‌സിന്‍ കണ്ടെത്താനാവും എന്നാണ്. അതിന് മാത്രമേ ശാശ്വതമായി രോഗത്തെ ലോകത്ത് നിന്നും അവസാനിപ്പിക്കാനാവൂ.

ഇതിനകം 35 കമ്പനികളും അക്കാദമിക് കേന്ദ്രങ്ങളും വാക്‌സിന്‍ കണ്ടുപിടിക്കാന്‍ മുന്നോട്ട് വന്നെങ്കിലും നാല് കമ്പനികളില്‍ മാത്രമാണ് മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷിച്ച് നോക്കിയത്. അതില്‍ ആദ്യം നിര്‍മിച്ച ബോസ്റ്റന്‍ ആസ്ഥാനമായ മൊഡേര്‍ന എന്ന ബയോടെക് കമ്പനി മനുഷ്യരിലേക്ക് പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

കോവിഡ് 19 പകര്‍ത്തുന്ന വൈറസായ Sars-CoV-2 ന്റെ ജനിതക ഘടന കണ്ടെത്തിയ ചൈനയുടെ ശ്രമമാണ് വാക്‌സിന്‍ ഇത്ര പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ തന്നെ ചൈന വൈറസിന്റെ ജനിതക ഘടന പുറത്തുവിട്ടിരുന്നു.

അമേരിക്കയിലെ ‘ജെ ആന്റ് ജെ’ കമ്പനിയും യു.എസ് ഗവണ്‍മെന്റും തമ്മില്‍ ഒരു ബില്യണ്‍ ഡോളറിന്റെ കരാരില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ കമ്പനി പുറത്തുവിട്ടിരുന്നു. ഏകദേശം ഒരു ബില്യണ്‍ ഡസന്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. എന്നാല്‍ സെപ്റ്റംബര്‍ വരെ അവര്‍ക്ക് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ ബോസ്റ്റന്‍ ആസ്ഥാനമായ മൊഡേര്‍ന അവരുടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ മാസം തന്നെ അവര്‍ക്ക് മനുഷ്യരില്‍ പരീക്ഷണം നടത്താനാവും. അവരും യു.എസ് ആരോഗ്യ വകുപ്പുമായും കരാരില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

ലോകത്ത് മറ്റാരെങ്കിലും വാക്സിന്‍ കണ്ടെത്തുന്നതിന് മുമ്പ് ഭീമമായ അളവില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ മരുന്ന് നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ നല്‍കാന്‍ 12 മുതല്‍ 18 മാസം വരെയെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

TAGS :

Next Story