Quantcast

ചുട്ടുപൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍

ചൂടുകാലത്ത്‌ കൂടുതൽ ഇലകളും പച്ചക്കക്കറികളും ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്

MediaOne Logo

  • Published:

    23 April 2020 3:12 PM GMT

ചുട്ടുപൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍
X

ചുട്ടുപൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിക്കുകയാണ് കേരളം. ഒപ്പം കോവിഡ് പേടിയും ഈ ചൂട് കൂട്ടുന്നു. മുന്‍പായിരുന്നെങ്കില്‍ പുറത്തിറങ്ങി ചൂടിന് അല്‍പം ആശ്വാസം കണ്ടെത്താമായിരുന്നു.എന്നാല്‍ ലോക് ഡൌണ്‍ കാലത്ത് വീട്ടിലിരിക്കുകയേ നിവൃത്തിയുള്ളൂ. ചൂട് വല്ലാതെ കൂടുമ്പോള്‍ അടുക്കള വരെ ഒന്നു പോയാല്‍ ചൂട് കുറയ്ക്കാനുള്ള ചില കുറുക്കുവഴികള്‍ അവിടെയുണ്ടാകും. ചില ഭക്ഷണങ്ങള്‍ ചൂടിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളവയാണ്.

ഇലകളും പച്ചക്കറികളും

ചൂടുകാലത്ത്‌ കൂടുതൽ ഇലകളും പച്ചക്കക്കറികളും ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. 80 ശതമാനത്തിൽ കൂടുതൽ ജലാംശം അടങ്ങിയ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ജലനഷ്ടം ഒരുപരിധിവരെ ക്രമീകരിക്കുന്നു കൂടാതെ എളുപ്പം ദഹിക്കുന്ന ഇവ ശരീരത്തിലെ ഊർജ്ജനഷ്ടത്തെയും കുറയ്ക്കുന്നു .

തണ്ണിമത്തൻ

ചൂട് കൂടുമ്പോൾ നാം എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ.കൂടുതൽ ജലാംശം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ വേഗത്തിൽ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂട്ടാൻ സഹായിക്കും മാത്രമല്ല തണ്ണിമത്തൻ ജ്യൂസ് ആക്കി കഴിക്കുന്നത് വിശപ്പിനേയു ദാഹത്തെയും ഒരുപോലെ ശമിപ്പിക്കുന്നു.

മോര് , സംഭാരം

വേനല്ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണ് സംഭാരം. ഉന്മേഷം ലഭിക്കാനും നിര്‍ജലീകരണം തടയാനുംശരീരത്തിലെ അഴുക്ക് പുറത്തു കളയാനും മോര് ഉത്തമമാണ് . ഇഞ്ചി കറിവേപ്പില , നരകത്തിന്റെ ഇല, പച്ചമുളക് എന്നിവയിൽ ഏതെങ്കിലും ചേർത്ത് ഇഷ്ടമുള്ള രീതിയിൽ സംഭാരം ഉണ്ടാക്കി കഴിക്കാം.

കരിക്ക്

വേനലില്‍ കരിക്കിനെക്കാള്‍ ആശ്വാസം തരുന്ന വേറൊരു പാനീയമില്ല, പ്രകൃതിദത്തമായ ഊര്ജ്ജദായിനിയാണ് കരിക്ക് . ദാഹം മാറ്റുകമാത്രമല്ല ഇതിലെ ലവണങ്ങളും ഗ്ളൂക്കോസും ശരീരത്തിലെ എനർജി ലെവൽ വളരെയധികം ഉയർത്തും.

TAGS :

Next Story