ലോക്ഡൗണില്‍ പൈനാപ്പിള്‍ ദക്ഷിണാഫ്രിക്കക്കാരുടെ ലഹരിയായി, വില കുതിച്ചുയര്‍ന്നു
വീടുകളില്‍ ബിയര്‍ നിര്‍മ്മിക്കാനാണ് ഇവര്‍ പൈനാപിള്‍ ഉപയോഗിക്കുന്നത്. പൈനാപിളും പഞ്ചസാരയും ഈസ്റ്റുമാണ് പ്രധാന ചേരുവകള്‍...

കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദക്ഷിണാഫ്രിക്കയില്‍ പൈനാപിള്‍ വില കുതിച്ചുയര്‍ന്നു. മദ്യം ലഭിക്കാതായതോടെ പൈനാപിള്‍ ഉപയോഗിച്ച് 'തദ്ദേശീയ മദ്യം' നിര്‍മ്മിക്കാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ തിരക്കുകൂട്ടിയതാണ് പൈനാപ്പിള്‍ വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെയാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് മാര്‍ക്കറ്റില്‍ പൈനാപിളിന്റെ വില കൂടിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ഒരു കിലോ പൈനാപിളിന് 4.96 റാന്‍ഡായിരുന്നു(ഏതാണ്ട് 20 രൂപ) ജോഹന്നാസ്ബര്‍ഗിലെ വില. ഇപ്പോള്‍ 15.75 റാന്‍ഡ്(ഏതാണ്ട് 65 രൂപ) വരെ നല്‍കണം ഒരു കിലോ പൈനാപിള്‍ ലഭിക്കാന്‍. ജോഹന്നാസ് ബര്‍ഗിലെ മാര്‍ക്കറ്റില്‍ മാത്രം മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ പൈനാപിള്‍ വില്‍പന ഇരട്ടിയായി. ഏതാണ്ട് 14 ദശലക്ഷം റാന്‍ഡിന്റെ(ഏതാണ്ട് 5.77 കോടിരൂപ) പൈനാപിളാണ് ലോക്ഡൗണ്‍ തുടങ്ങിയ ശേഷമുള്ള ഏപ്രിലില്‍ ഈ ചന്തയില്‍ മാത്രം വിറ്റുപോയത്.
ये à¤à¥€ पà¥�ें- ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍
ദക്ഷിണാഫ്രിക്കക്കാരുടെ പൊടുന്നനെയുള്ള പൈനാപിള്‍ പ്രേമത്തിന് പിന്നില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന മദ്യമാണെന്നാണ് ജോഹന്നാസ്ബര്‍ഗ് മാര്‍ക്കറ്റ് സി.ഇ.ഒ ജോ മസിബുകോ പറയുന്നത്. വീടുകളില്‍ ബിയര്‍ നിര്‍മ്മിക്കാനാണ് ഇവര്‍ പൈനാപിള്‍ ഉപയോഗിക്കുന്നത്. പൈനാപിളും പഞ്ചസാരയും ഈസ്റ്റുമാണ് പ്രധാന ചേരുവകള്‍. എന്നാല്‍ ഇത്തരത്തില്‍ വീടുകളില്‍ മദ്യം എങ്ങനെ സുരക്ഷിതമായി നിര്‍മ്മിക്കാമെന്നതാണ് ദക്ഷിണാഫ്രിക്കക്കാരുടെ ലോക്ഡൗണിലെ ഗൂഗിളിലെ ഒന്നാം നമ്പര്‍ തിരച്ചിലുകളിലൊന്ന്.
എന്നാല്‍ പൈനാപിള്‍ ഉപയോഗിച്ച് വീടുകളില്‍ മദ്യം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം മദ്യ നിര്‍മ്മാണത്തിനിടെ മറ്റു സൂഷ്മ ജീവികളോ ഇവയുടെ കൂട്ടുകളിലെ അനുപാതത്തില്‍ വ്യത്യാസമോ വന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. പൈനാപ്പിളിന്റെ തൊലിയിലുള്ള സൂഷ്മജീവികളാണ് ഇവയെ പുളിപ്പിക്കാന്‍ സഹായിക്കുന്നത്. ഈസ്റ്റിന്റെ അളവ് കൂടുതന്നതോടെ ആല്‍ക്കഹോളിന്റെ സാന്നിധ്യവും കൂടുമെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മാര്‍ച്ച് 23നാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ മദ്യ വില്‍പനയും സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. പൈനാപിള്‍ ബിയര്‍ വിവാദമായതോടെ രാജ്യത്തെ പ്രധാന ഈസ്റ്റ് നിര്‍മ്മാതാക്കള്‍ ഈസ്റ്റിന്റെ നിര്‍മ്മാണം നിര്‍ത്തിയിട്ടുണ്ട്.
Adjust Story Font
16

