Quantcast

സന്ധിവേദന അലട്ടുന്നുണ്ടോ; ചിലപ്പോള്‍ കാരണം ഫൈബ്രോമയാള്‍ജിയ ആയിരിക്കാം

അടുത്തകാലത്താണ് ഫൈബ്രോമയാള്‍ജിയയെ ചികിത്സ ആവശ്യമുള്ള ശാരീരിക രോഗമായി കണക്കാക്കാന്‍ തുടങ്ങിയത്

MediaOne Logo

  • Published:

    16 July 2020 1:57 PM IST

സന്ധിവേദന അലട്ടുന്നുണ്ടോ; ചിലപ്പോള്‍ കാരണം ഫൈബ്രോമയാള്‍ജിയ ആയിരിക്കാം
X

ഇടയ്ക്കിടയ്ക്ക് വരുന്ന പേശി വേദന, പലവിധ പരിശോധനകളിലും അസുഖത്തിന് ഒരു ശമനവുമില്ലാതിരിക്കുക, എന്താണ് വേദനയ്ക്ക് കാരണമെന്നറിയാതിരിക്കുക, അതുമൂലമുണ്ടാകന്ന മാനസികപ്രശ്നങ്ങള്‍ ഇവ അലട്ടുന്ന വ്യക്തിയാണോ നിങ്ങള്‍.

ഒരുപക്ഷേ അത് ഫൈബ്രോമയാള്‍ജിയ ആയിരിക്കാം. ചികിത്സ തേടേണ്ടത് അതിനാണ്. മുമ്പ് രോഗിയുടെ തോന്നലുകള്‍ മാത്രമാണ് ഈ അസുഖം എന്ന് തെറ്റിദ്ധരിച്ച് മാനസികരോഗങ്ങളുടെ കൂട്ടത്തിലാണ് ഫൈബ്രോമയാള്‍ജിയയെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അടുത്തകാലത്താണ് ഫൈബ്രോമയാള്‍ജിയയെ ചികിത്സ ആവശ്യമുള്ള ശാരീരിക രോഗമായി കണക്കാക്കാന്‍ തുടങ്ങിയത്.

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പേശികളുടെയും അസ്ഥികളുടെയും വ്യാപകമായ വേദന, ശരീരത്തിന്‍റെ മര്‍മഭാഗങ്ങളില്‍ തൊടുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ വേദന, ക്ഷീണം, ഉറക്കമില്ലായ്മ, കോച്ചിപ്പിടിത്തം എന്നിവയുടെ ആകെത്തുകയാണ് ഫൈബ്രോമയാള്‍ജിയ എന്ന അസുഖം. വേദന സഹിക്കാനുള്ള കഴിവ് കുറയുന്നതാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന കാരണം. ഒരു സാധാരണ വ്യക്തിക്ക് സ്പര്‍ശനമായി അനുഭവപ്പെടുന്നത് ഫൈബ്രോമയാള്‍ജിയയുള്ള വ്യക്തിക്ക് അതിശക്തമായ വേദനയായാണ് അനുഭവപ്പെടുന്നത്.

ലക്ഷണങ്ങള്‍

വേദനയാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ലക്ഷണം. സന്ധികളെ ബാധിക്കുന്നില്ലെങ്കിലും കുത്തിത്തറയ്ക്കുന്ന വേദന, സന്ധിവേദനയായി ഇത്തരം വ്യക്തികളില്‍ തെറ്റിദ്ധരിക്കപ്പെടാം.

  • വ്യാപകമായ പേശിവേദന, കോച്ചിപ്പിടിത്തം

  • കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളിലുള്ള അസഹ്യമായ വേദനയും ഭാരം അനുഭവപ്പെടലും, കാലുകളിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള നടുവേദനയും

  • കൈകള്‍ക്കും കാലുകള്‍ക്കും മരവിപ്പ്, തരിപ്പ്

  • മൈഗ്രേന്‍ പോലുള്ള തലവേദന

  • വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍

  • പെട്ടെന്നുള്ള ക്ഷീണം

  • അമിതമായ ഉല്‍ക്കണ്ഠ, വിഷാദം

  • ഓര്‍മക്കുറവ്

TAGS :

Next Story