Quantcast

രോഗപ്രതിരോധ ശേഷി; ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ അഞ്ച് കാര്യങ്ങള്‍

ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ പ്രതിരോധ ശേഷിയെ നില നിർത്താനായി സഹായിക്കും

MediaOne Logo

  • Published:

    19 July 2020 6:21 AM GMT

രോഗപ്രതിരോധ ശേഷി; ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ അഞ്ച് കാര്യങ്ങള്‍
X

രോഗപ്രതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി എന്താണെന്നും എങ്ങനെ ചിട്ടയായജീവിത രീതിയിലൂടെ അതിനെ കൂട്ടാമെന്നും ‌വിശദീകരിക്കാം. വളരെ സങ്കീർണമായ ഒരു കാര്യമാണ് നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ. എല്ലാവര്‍ക്കും മനസിലാകുന്ന രീതിയിൽ ആക്കാൻ ശ്രമിക്കാം.

എന്താണ് രോഗപ്രതിരോധശേഷി?

ബാക്ടീരിയ,വൈറസ്,പൂപ്പൽ തുടങ്ങി വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കളെ ചെറുക്കുന്നതിലേക്കായി ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ ശേഷി.

എന്തൊക്കെയാണ് രോഗപ്രതിരോധശേഷിക്ക്‌ സാഹായിക്കുന്നത്?

1.പ്രതിരോധനിരയിലെ കവചം (Barrier)

രോഗാണുക്കൾ ശരീരത്തിൽ കയറിപ്പറ്റുന്നതു തടയുന്ന ചർമ്മം, ശ്ലേഷ്മസ്തരം, വിവിധതരംദഹനരസങ്ങൾ, ആമാശയത്തിലെ ആസിഡ്, ഉമിനീർ, പലതരം സ്രവങ്ങൾ എന്നിവ സഹായിക്കും. ഇവയെല്ലാം പല തരത്തിലുള്ള രോഗാണുക്കളുമായി തടയും.

2.സ്വതസിദ്ധ പ്രതിരോധം (Innate Immunity)

ഇത് നമുക്ക് ജനിക്കുമ്പോഴേ ലഭിക്കുന്ന പ്രതിരോധശേഷിയാണ്. ശരീരത്തിനുള്ളിൽ എത്തുന്നരോഗാണുക്കളെ തുരത്താൻ രക്തകോശങ്ങളും (Neutrophils, mast cells, NK cells, Eosinophils) Compliment system ഉം ഇതിൽ വരും.

3.ആർജ്ജിത പ്രതിരോധം (Acquired Immunity)

ഒരു പുതിയ രോഗാണുവുമായോ പുതിയ വസ്തുവുമായോ പരിചയപ്പെട്ടാൽ അതിനെ ഓർത്തെടുത്തു ചെറുക്കാനായി പ്രത്യേകം സംവിധാനം ഉണ്ടാക്കാനുള്ള കഴിവും ശരീരത്തിനുണ്ട്. ഇതാണ് ആർജ്ജിതപ്രതിരോധം. B, T വിഭാഗങ്ങളിൽ പെടുന്ന ലിംഫോസൈറ്റുകളും ആന്റിബോഡികളുമാണ് ഇവിടെപ്രധാന യോദ്ധാക്കൾ.

പ്രതിരോധശേഷി കുറയുന്നത് എങ്ങനെ തടയാം?

പ്രതിരോധശേഷി കുറയുന്നത്, വൈറസും മറ്റും ‌ ശരീരങ്ങളിൽ ആക്രമിക്കാൻ ഇടയാകും. ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ പ്രതിരോധ ശേഷിയെ നില നിർത്താനായി സഹായിക്കും. നിങ്ങളുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ട 5+5 കാര്യങ്ങള്‍.

ഒഴിവാക്കേണ്ട 5 കാര്യങ്ങൾ

A∙ സോഫ്റ്റ് ഡ്രിങ്ക്‌സ് (Soft Drinks): ഒഴിവാക്കുക.ഇവയുടെ ദീർഘകാലഉപയോഗം ഫാറ്റി ലിവർപോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും.

B∙ മദ്യം: പൂർണമായി ഒഴിവാക്കുക. ഇത് ആരോഗ്യം തകർക്കുക മാത്രമല്ല മരണംപെട്ടെന്നാക്കും. മദ്യംകഴിച്ചാൽ കോറോണോ വൈറസ് ബാധയെ കൊല്ലുവാൻ കഴിയും എന്ന് പറയുന്നത് തികച്ചുംതെറ്റാണ്.

C∙ പഞ്ചസാര: പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം, പൊണ്ണത്തടിഎന്നിവയൊക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം കൊണ്ടു സംഭവിക്കുന്നപ്രശ്‌നങ്ങളാണ്. കഴിവതും പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക.

D∙ മാനസിക സമ്മർദ്ദം: മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ളശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുടെ ആവശ്യം. ഇപ്പോഴുംസന്തോഷവാനായിരിക്കുക. യോഗാഭ്യാസവും ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസ്സിന് ഏറെ കരുത്ത് നല്‍കും.

E• പുകവലി: പുകവലി ശരീരത്തിലെ പ്രതിരോധ ശേഷി കുറയ്ക്കും. ഒരു വര്‍ഷം പുകവലി കൊണ്ട്മാത്രം 8 മില്യൺ ആളുകൾ മരിക്കുന്നത്.

ചെയ്യേണ്ട 5 കാര്യങ്ങൾ

1∙ വെള്ളം : വിഷാംശങ്ങൾ പുറംതളളാനും ധാരാളം വെളളം കുടിക്കുന്നതു നല്ലതാണ്. ഓരോ 25 കിലോ തൂക്കത്തിനും ഒരു ലിറ്റർ വെള്ളം കുടിക്കുക. ഉദാ: 75 കിലോ ഉള്ള വ്യക്‌തിയാണെങ്കിൽ 3 ലിറ്റർവെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്. വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനുംഉൻമേഷവാനായിരിക്കാനും സാധിക്കുന്നു.

2. പഴങ്ങളും പച്ചക്കറികളും: ആന്‍റി ഓക്സിഡന്‍റ്സ് (Anti oxidants) & വിറ്റമിൻസ് (Vitamins) ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. രോഗാണുക്കളെ ചെറുക്കാനുംഉന്മേഷമുണ്ടാവാനും ഇത് സാഹായിക്കും.

3∙ വ്യായാമം: ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുകയുള്ളൂ. ഒരു ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.

4∙ ഉറക്കം: ഉറക്കമില്ലാത്ത അവസ്ഥ നമ്മുടെ മനസിനെയും ശരീരത്തെയും ഒരു പോലെ തളര്‍ത്തുന്ന ഒന്നാണ്. ഉറങ്ങാത്തവര്‍ തങ്ങളുടെ ആരോഗ്യം തന്നെയാണ് ഇല്ലാതെ ആക്കുന്നത്. എത്രമാത്രം ഉറക്കം വേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാതശിശുക്കൾ ദിവസവും 16-18 മണിക്കൂർ ഉറങ്ങുമ്പോൾ 1-4 വയസുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറുംഉറങ്ങേണ്ടതാണ്‌.

5• സമീകൃതാഹാരം: ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിൽഅടങ്ങിയിരിക്കുന്ന ആഹാരമാണ് സമീകൃതാഹാരം. ശരീരത്തിന്‍റെ സാധാരണ നിലയിലുള്ള വളർച്ചയ്ക്ക് ആവശ്യമായ ധാന്യകം, കൊഴുപ്പ്, മാംസ്യം, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവഅടങ്ങിയ ആഹാരം ആണ് നാം കഴിക്കേണ്ടത്.

കൈ നല്ലതുപോലെ കഴുകണം- ശുചിത്വക്കുറവ് മൂലം പിടിപെടാന്‍സാധ്യതയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ ശീലം പ്രധാനമാണ്. രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌ കൈ കഴുകുന്നത്‌.

പരസ്യങ്ങളിൽ കാണുന്ന രോഗപ്രതിരോധശക്തിയുണ്ടാക്കുന്ന മരുന്നുകളേക്കാൾ ഈ 5/5 ഹെൽത്ത്ടിപ്സ് ഗുണം ചെയ്യും.

കടപ്പാട്: ഡോ.ഡാനിഷ് സലിം

TAGS :

Next Story