ലോകത്ത് നാലില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായി പഠനം

വളരെ പെട്ടെന്ന് ചികിത്സ നല്‍കിയാല്‍ രോഗിയെ രക്ഷപ്പെടുത്താനാവും

MediaOne Logo

  • Updated:

    2020-10-28 01:36:52.0

Published:

28 Oct 2020 1:36 AM GMT

ലോകത്ത് നാലില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായി പഠനം
X

ലോകത്ത് നാലില്‍ ഒരാള്‍ക്ക് സ്ട്രോക്ക് വരുന്നതായി പഠനം. സ്ട്രോക്ക് വന്ന രോഗികളില്‍ മരണനിരക്ക് കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വളരെ പെട്ടെന്ന് ചികിത്സ നല്‍കിയാല്‍ രോഗിയെ രക്ഷപ്പെടുത്താനാവും.

പെട്ടെന്ന് ഒരാള്‍ക്ക് മുഖം ഒരു വശത്തേക്ക് കോടുന്നു...ശരീരത്തിന്‍റെ ഒരു ഭാഗം തളരുന്നു...ഇങ്ങനെ പറഞ്ഞു കേള്‍ക്കുന്നത് സാധാരണ സംഭവമായിരിക്കുന്നു. സ്ട്രോക്ക് വന്ന് മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. സ്ട്രോക്ക് വന്നവരില്‍ 60 ശതമാനം പേര്‍ക്ക് വൈകല്യം കാണുന്നു. അത്യാഹിത വിഭാഗത്തിലാണ് സ്ട്രോക്കിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ചികിത്സ നല്‍കിയാല്‍ രോഗിയെ രക്ഷപ്പെടുത്താനാകും. കൃത്യമായ ചികിത്സ നല്‍കിയാല്‍ വൈകല്യങ്ങളും കുറയ്ക്കാനാകുമെന്ന് ഡോക്ടര്‍മാര്‍.

TAGS :

Next Story