Quantcast

ഉമിനീർ പരിശോധന കോവിഡ് രോഗനിർണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തല്‍

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഗവേഷകരാണ് ഉമിനീർ സാമ്പിൾ ഉപയോഗിച്ചുള്ള പരിശോധന കോവിഡ് രോഗനിർണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്.

MediaOne Logo

  • Published:

    7 Nov 2020 7:47 AM IST

ഉമിനീർ പരിശോധന കോവിഡ് രോഗനിർണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തല്‍
X

നോവൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഉമിനീർ പരിശോധന ഫലപപ്രദമെന്നു കണ്ടെത്തൽ. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഗവേഷകരാണ് ഉമിനീർ സാമ്പിൾ ഉപയോഗിച്ചുള്ള പരിശോധന കോവിഡ് രോഗനിർണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്.

ഡോ. ഫാത്തിമ അൽ ഹാരിഷ്, ഡോ. ഹയ അൽ തവാല എന്നീ കുവൈത്തി ഗവേഷകരാണ് ഉമിനീർ സാമ്പിളുകൾ ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചത്. നേസൽ സ്വാബിനു പകരം ഉമിനീർ ഉപയോഗിച്ച് പരിശോധന നടത്തുന്നത് താരതമ്യേന ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്നു ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഫാത്തിമ ഹാരിഷ് പറഞ്ഞു.

ഉമിനീർ സാമ്പിളുകൾ ശേഖരിക്കാൻ വിദഗ്ധരുടെ സഹായം ആവശ്യമില്ലാത്തതിനാൽ രോഗികൾക്കു തന്നെ സാമ്പിൾ ശേഖരിച്ചു നല്കാൻ സാധിക്കും കുട്ടികൾ പോലുള്ള റിസ്ക് ഗ്രൂപ്പുകളിൽ നിന്നു നേസൽ സ്വാബ് ശേഖരിക്കുന്നതിനുള്ള പ്രയാസങ്ങളും സലൈവ ടെസ്റ്റ് വഴി മറികടക്കാം. ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിയോടെ സെപ്റ്റംബർ മാസം മുതൽ കുവൈത്തിൽ ഉമിനീർ പരിശോധന നടത്തിവരുന്നതായും അൽ സബാഹ് ആശുപത്രിയിലെ കോവിഡ് ടീം മേധാവി കൂടിയായ ഡോ . ഫാത്തിമ കൂട്ടിച്ചേർത്തു. യാഖൂബ് ബെഹ്‌ബെഹാനി സെന്‍റര്‍ വൈറോളജി ലാബ് മേധാവിയാണ് ഗവേഷണത്തിൽ പങ്കാളിയായ ഡോ. ഹയ അൽ തവാല. ഇവരുടെ ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ക്ലിനിക്കൽ വൈറോളജി ജേർണലിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേസൽ സ്വാബിനു പകരം ഉമിനീർ ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നതിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിരുന്നു.

TAGS :

Next Story