Quantcast

അമിത വണ്ണമുള്ളവര്‍ക്കൊരു ആശ്വാസ വാര്‍ത്ത; വിശപ്പിനെ ഓഫ് ചെയ്തിട്ടാലോ?

ശുദ്ധ വിഡ്ഢിത്തരമെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ, അത്തരമൊരു ഹോര്‍മോണ്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസത്രജ്ഞര്‍

MediaOne Logo

  • Published:

    30 Nov 2020 2:45 PM GMT

അമിത വണ്ണമുള്ളവര്‍ക്കൊരു ആശ്വാസ വാര്‍ത്ത; വിശപ്പിനെ ഓഫ് ചെയ്തിട്ടാലോ?
X

അമിത വണ്ണമുള്ളവര്‍ അത് കുറക്കാനായി നിരവധി മാര്‍ഗങ്ങള്‍ തേടാറുണ്ട്. കഠിന വ്യായാമ മുറകള്‍ മുതല്‍ കേട്ടാല്‍ ഞെട്ടുന്ന വിലയുള്ള വ്യായാമ ഉപകരണങ്ങള്‍ വരെ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ ഭക്ഷണം നിയന്ത്രിക്കുന്ന ഡയറ്റ് പരീക്ഷണത്തില്‍ തന്നെയാണ് എല്ലാവരും എത്തുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം മുന്നില്‍ വെച്ച് പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥയും ഒരുപാട് പേര്‍ അനുഭവിക്കുന്നുണ്ട്.

എന്നാല്‍ ഇത്തരക്കാര്‍ക്കെല്ലാം സന്തോഷിക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിശന്നിരിക്കുന്നവര്‍ക്ക് തത്ക്കാലത്തേക്ക് വിശപ്പിനെ ഓഫ് ചെയ്യാന്‍ സാധിച്ചാലോ? ശുദ്ധ വിഡ്ഢിത്തരമെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ, അത്തരമൊരു ഹോര്‍മോണ്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസത്രജ്ഞര്‍. ആദ്യം എലികളില്‍ പരീക്ഷിച്ച ഈ ഹോര്‍മോണ്‍ മനുഷ്യരിലും സമാന ഫലങ്ങള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലിപ്പോകാലിന്‍-2 (എല്‍.സി.എന്‍2) എന്ന ഹോര്‍മോണാണ് അമിതവണ്ണക്കാര്‍ക്ക് ആശ്വാസമാവുക. ദീര്‍ഘ സമയത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കും എന്നതാണ് ഈ ഹോര്‍മോണിന്‍റെ പ്രത്യേകത.

സാധാരണ ഗതിയില്‍ എല്ലാ മനുഷ്യരുടേയും ബോണ്‍ സെല്ലുകളില്‍ സ്വാഭാവിക രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഒരു തരം ഹോര്‍മോണാണ് എല്‍.സി.എന്‍2. ഈ ഹോര്‍മോണ്‍ ഓരോരുത്തരുടേയും ശരീരത്തില്‍ എത്രമാത്രം അളവില്‍ ഉത്പാദിപ്പിക്കുന്നവെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ആ വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് നിയന്ത്രിക്കുന്നത്.

സാധാരണ ശരീരഭാരമുള്ളയാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിന്‍റെ അളവ് വളരെ കൂടുതലായിരിക്കും. എന്നാല്‍ അമിത ഭാരമുള്ളയാളില്‍ ഇത് താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് തന്നെ ആ വ്യക്തിക്ക് ഭക്ഷണം കൂടുതലായി കഴിക്കേണ്ടതായി വരും. 'ലിപ്പോകാലിന്‍' ഹോര്‍മോണ്‍ ഉപയോഗിച്ചാല്‍ വിശപ്പിന്‍റെ തോത് കുറയുകയും അതുവഴി ശരീരഭാരം കുറയുകയും ചെയ്യുന്നു.

TAGS :

Next Story