Quantcast

മല്ലിയും മല്ലിയിലയും പിന്നെ നൂറായിരം ഗുണങ്ങളും

മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു

MediaOne Logo

  • Published:

    4 Dec 2020 12:09 PM IST

മല്ലിയും മല്ലിയിലയും പിന്നെ നൂറായിരം ഗുണങ്ങളും
X

കറികളില്‍ രുചി കൂടാന്‍ മാത്രമല്ല, ഒരു പാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് മല്ലി. മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെയാണ് മല്ലിയിലയും മല്ലിയുടെ ഗന്ധത്തിന് മല്ലി ഇലയുടെ സുഗന്ധവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ മല്ലിക്ക് പകരം മല്ലി ഇലയോ ഇലക്ക് പകരം മല്ലിയോ ഉപയോഗിക്കാനാവില്ല. രണ്ടിനും വ്യത്യസ്തമായ രുചിയും ഗന്ധവുമാണ്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനാണ് മല്ലിയുടെ പ്രധാന ഉപയോഗം.

മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിയില വളരെ നല്ലതാണ്. വേവിക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കറികൾ തയ്യാറാക്കിയ ശേഷവും ചട്നി, മോരുംവെള്ളം, സാലഡ് എന്നിവയിലും മല്ലിയില ചേർക്കാം.

മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും തലേ ദിവസം മല്ലി വെള്ളത്തിലിട്ട് കുതിർത്തി വെള്ളം രാവിലെ കുടിക്കുന്നതും കൊളസ്ട്രോൾ, പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഗ്ലൂക്കോസിന്‍റെ അളവ് കുറച്ച് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ ഈ വെള്ളത്തിന് സാധിക്കും. ഈ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മികച്ചതാണ്. മാത്രമല്ല വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ വെള്ളം ശരീരത്തിന് നവോന്മേഷം പകർന്നു നൽകുന്നു. അയേൺ ധാരാളമുള്ള മല്ലിയില വിളർച്ച പോലുള്ള പ്രശ്നത്തിന് പരിഹാരമാണ്. ഇതിന്‍റെ ഉപയോഗം ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കുന്നു. ഈ വെള്ളം കവിൾ കൊള്ളുന്നത് വായ്പുണ്ണ് പോലുള്ള അസുഖങ്ങൾ മാറാൻ നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും തടി കുറയ്ക്കുവാനും മല്ലി വെള്ളത്തിന് സാധിക്കും.

നാരുകൾ ധാരാളമടങ്ങിയ മല്ലി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇതിലടങ്ങിയ ഡോസിസിനെൽ എന്ന ഘടകം വയറിനെ ബാധിക്കുന്ന ബാക്ടീരിയകളെ തടയുന്നു. മല്ലി വെള്ളം ചർമ ആരോഗ്യത്തെ മികവുറ്റതാക്കുന്നു. ചർമത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ പരിഹരിക്കാൻ ഇത് നല്ലതാണ്. മല്ലി വെള്ളത്തിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് ആർത്തവ സംബന്ധമായി ഉണ്ടാവുന്ന വേദനകൾ മാറുവാൻ നല്ലതാണ്. ഇത് ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിനുശേഷം കണ്ണു കഴുകാൻ ഉപയോഗിച്ചാൽ കണ്ണിലുണ്ടാകുന്ന അണുബാധകൾക്ക് നല്ലൊരു പരിഹാരമാണ്.

TAGS :

Next Story