Quantcast

ആപ്പിള്‍ മാത്രമല്ല, ആപ്പിള്‍ ചായയും നല്ലതാണ്

ആപ്പിൾ ചായ കുടിക്കുന്നത് വഴി ദഹന പ്രക്രിയ സുഗമമാക്കുകയും

MediaOne Logo

  • Published:

    17 Dec 2020 12:45 PM IST

ആപ്പിള്‍ മാത്രമല്ല, ആപ്പിള്‍ ചായയും നല്ലതാണ്
X

ആപ്പിളിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട ആവശ്യമില്ല. വസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ കാണാൻ പോകേണ്ട എന്ന ചൊല്ലു വരെ നമ്മുടെ നാട്ടിലുണ്ട്. മിറാക്കിള്‍ ഫ്രൂട്ട് എന്ന് വിളിക്കുന്ന ആപ്പിളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ ഇത്ര കേമനാണെങ്കില്‍ ആപ്പിള്‍ ചായയുടെ കാര്യം പറയേണ്ടതില്ലല്ലോ. മലയാളികള്‍ അധികം രുചിച്ചു നോക്കാത്ത ഒരു ചായയാണ് ഗുണങ്ങളേറെയുള്ള ആപ്പിൾ ചായ. ധാരാളം പോഷകഗുണങ്ങളുള്ള ആപ്പിള്‍ ചായ ആരോഗ്യത്തിന് നല്ലതാണ്.

ആപ്പിൾ ചായ കുടിക്കുന്നത് വഴി ദഹന പ്രക്രിയ സുഗമമാക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറന്തള്ളുകയും ചെയ്യുന്നു. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആപ്പിള്‍ ടീ കുടിക്കരുത്. അലര്‍ജിയുള്ളവരും ആപ്പിള്‍ ചായ ഒഴിവാക്കണം.

ഒരു ലിറ്റർ വെള്ളം നന്നായി തിളച്ചതിനുശേഷം 4 ആപ്പിൾ തൊലി കളയാതെ ചെറുകഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. കുരു കളഞ്ഞിട്ട് വേണം ഉപയോഗിക്കാന്‍‌. നന്നായി തിളക്കുമ്പോൾ അല്പം തേയിലയും രണ്ട് ഏലക്കയും ഇട്ട് 8 മിനിറ്റ് വീണ്ടും തിളപ്പിക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഗ്രാമ്പുവും കറുവപ്പട്ടയും ഏലക്കായക്കു പകരം ഉപയോഗിക്കാവുന്നതാണ്.

TAGS :

Next Story