Quantcast

അനീമിയയെ തടയാന്‍ അഞ്ച് വഴികള്‍

ഇരുമ്പടങ്ങിയ ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് അനീമിയയെ ചെറുക്കാനുള്ള ആദ്യ വഴി

MediaOne Logo

Web Desk

  • Updated:

    2021-09-15 05:22:39.0

Published:

15 Sept 2021 10:46 AM IST

അനീമിയയെ തടയാന്‍ അഞ്ച് വഴികള്‍
X

നമ്മുടെ ശരീരത്തിന് വേണ്ട അത്യാവശ്യ പോഷകങ്ങളില്‍ ഒന്നാണ് ഇരുമ്പ്. രക്ത ഉത്പാദനം, ശ്വസനം, രോഗ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയവയ്ക്ക് ആവശ്യമായ പ്രധാന ഘടകമായ ഇരുമ്പിന്‍റെ കുറവ് അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. തലകറക്കം, ശ്വാസംമുട്ടല്‍, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകളും ഇരുമ്പിന്‍റെ അഭാവത്തില്‍ നമ്മെ പിടികൂടാം. ഇരുമ്പടങ്ങിയ ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് അനീമിയയെ ചെറുക്കാനുള്ള ആദ്യ വഴി.

അനീമിയയെ തടയാനുള്ള 5 വഴികള്‍ ഇതാ:

  • ധാരാളം വെള്ളം കുടിക്കുക
  • പച്ച ഇലക്കറികള്‍ കഴിക്കുക

പച്ച ഇലക്കറികൾ കഴിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇരുമ്പടങ്ങിയ ഇരുണ്ട പച്ച ഇലകളായ ചീര, ബ്രൊക്കോളി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

  • വിറ്റാമിന്‍ സി ഭക്ഷണത്തില്‍ ഉൾപ്പെടുത്തുക

ഓറഞ്ച്, പപ്പായ, മാമ്പഴം തുടങ്ങിയ പഴങ്ങള്‍ വിറ്റാമിന്‍ സി അടങ്ങിയവയാണ്.

  • മാംസാഹാരം കഴിക്കുക

കോഴിയിറച്ചി, ആട്ടിറച്ചി തുടങ്ങിയവ ഇരുമ്പ് സത്തടങ്ങിയ ഭക്ഷണങ്ങളാണ്.

  • കാത്സ്യം, ഇരുമ്പടങ്ങിയ ഭക്ഷണങ്ങളോടൊപ്പം കഴിക്കാതിരിക്കുക

രണ്ട് ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നത് കാത്സ്യം തടയും.

TAGS :

Next Story