മഴക്കാലമാണ്... ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
മഴക്കാലത്ത് ശ്രദ്ധിക്കേണ്ട 5 ചർമ സംരക്ഷണ രീതികൾ

കടുത്ത വേനലിന് വിരാമമിട്ട് ഒടുവിൽ മൺസൂൺ എത്തിയിരിക്കുന്നു. മഴക്കാലത്തെ അപേക്ഷിച്ച് വേനൽക്കാലത്തായിരിക്കും നാം ചർമത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കാറ്. എന്നാൽ മഴക്കാലത്തെ ചർമ സംരക്ഷണമാണ് ഏറ്റവും പ്രധാനം. പ്രധാനമായും കടുത്ത വേനലിൽ നിന്നും മഴക്കാലമാവുമ്പോൾ ചർമത്തിൽ ഒട്ടേറെ പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ പല കാര്യങ്ങൾ ഒഴിവാക്കുകയും എന്നാൽ ചില കാര്യങ്ങൾ പിൻതുടരേണ്ടതും അത്യാവശ്യമാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
ഉയർന്ന അളവിലുള്ള മേക്കപ്പ് ഒഴിവാക്കുക
മഴക്കലത്ത് നേരിയ തോതിലുള്ള മേക്കപ്പ് ഉപയോഗിക്കുന്നതാണ് ചർമത്തിന് നല്ലത്. ഉയർന്ന മേക്കപ്പ് ഉപയോഗിക്കുന്നത് മുഖക്കുരു പോലുള്ള ചർമ രോഗങ്ങൾ കൂടാൻ കാരണമാവുന്നു. ഈ സമയത്ത് ചർമത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനാൽ ഈർപ്പം കൂടുന്നതിനനുസരിച്ച് മേക്കപ്പ് ചർമ്മത്തിൽ പറ്റിപ്പിടിച്ച് അലർജി, മുഖക്കുരു, സുഷിരങ്ങൾ അടയാനുള്ള സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നു.
കൂടാതെ മേക്കപ്പ് ഉപയോഗിച്ച് ഉറങ്ങുന്നത് ചർമ്മത്തെ സെൻസിറ്റീവ് ആക്കുന്നതിൽ നിന്നും തടയുന്നു. അതിനാൽ നേരിയ മേക്കപ്പ് അല്ലങ്കിൽ പൗഡർ പോലുള്ളവ ഉപയോഗിക്കുക.
ദൈന്യംദിന ശുചിത്വം
ശരീരത്തിലുണ്ടാവുന്ന വിയർപ്പും ഈർപ്പവും കാരണം ഫംഗസ് അണുബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈ സമയത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പൈാണെന്ന് കരുതി മടിപിടിച്ചിരിക്കരുത്. ദിവസത്തിൽ രണ്ടുതവണ കുളിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
സൺ സ്‌ക്രീൻ ഉപയോഗിക്കാതിരിക്കേണ്ട
ചർമ്മസംരക്ഷണത്തിൽ ഏറെ പങ്ക് വഹിക്കുന്ന ഒന്നാണ് സൺ സക്രീൻ. ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കുന്നവരാണെങ്കിൽ പോലും അവർ വേനൽക്കാലത്ത് മാത്രമായിരിക്കും സൺസക്രീൻ ഉപയോഗിക്കുന്നത്. എന്നാൽ ഇത് തെറ്റായ ധാരണയാണ്.
വേനൽക്കാലത്തെപ്പോലെ സൂര്യന്റെ ചൂട് കഠിനമല്ലെങ്കിലും ശരീരത്തിൽ അൾട്രാവയലറ്റ് രശ്മികൾ കടക്കുന്നത് ചർമത്തെ ദോശകരമായി ബാധിക്കുന്നു. വീടിനകത്തുള്ളപ്പോഴോ പുറത്തേക്ക് പോകുമ്പോഴോ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് അൾട്രാവയലറ്റ് വികിരണം തടയാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു. എന്നാൽ മഴക്കാലത്തിനനിയോജ്യമായ സൺസക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്.
മോയ്‌സ്ചറൈസറിന്റെ ഉപയോഗം
മഴക്കാലത്ത് ശരീരത്തിൽ ഈർപ്പം ഉള്ളതിനാലും ശരീരം വരണ്ടതായി അനുഭവപ്പെടാത്തതിനാലും ശരീരത്തിൽ മോയ്‌സ്ചറൈസറിന്റെ ആവശ്യമില്ല എന്നത് ചിലരുടെ തെറ്റിദ്ധാരണയാണ്. മോയ്‌സ്ചറൈസറുകൾ ചർമ്മത്തെ സോഫ്റ്റാക്കുകയും ചർമത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. അതിനാൽ മറ്റു സീസണുകളിലെ പോലെ മഴക്കാലത്തും മോയ്‌സ്ചറൈസറിന്റെ ഉപയോഗം തുടരുക.
വെള്ളം കുടിക്കുക
മഴക്കാലത്ത് വെള്ളം കുടിക്കുന്ന കാര്യത്തിൽ നാം വേണ്ടത്ര ശ്രദ്ധ നൽകാറില്ല. അതിനുള്ള പ്രധാന കാരണം ഇക്കാലയളവിൽ ദാഹം കുറവായിരിക്കും എന്നത് തന്നെയാണ്. എന്നാൽ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് നിർജ്ജലീകരണത്തിന് കാരണമായേക്കാം. സാധാരണയായി കുടിക്കുന്നത് പോലെ 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനും കാരണമാവുന്നു. കൂടാതെ ശരീരത്തിന്റെ ജലാംശം വർധിപ്പിച്ച് ചർമത്തിന്റെ തിളക്കവും ആരോഗ്യവും നില നിർത്തുന്നു.
Adjust Story Font
16

