Quantcast

ലോകം അശാന്തമാകുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ 6 ശീലങ്ങൾ

യുദ്ധ വാർത്തകൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നമ്മുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഇവക്കിടയിലും മാനസികാരോ​ഗ്യം എങ്ങനെ നിലനിർത്താം എന്നു പറയുകയാണ് ഫരീദാബാദ് അമൃത ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. മീനാക്ഷി ജെയിൻ

MediaOne Logo
ലോകം അശാന്തമാകുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ 6 ശീലങ്ങൾ
X

മുംബൈ: പലരീതിയിലുള്ള പ്രശ്നങ്ങൾ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കാറുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങൾ മാത്രമായിരിക്കില്ല അവ. നമുക്ക് ചുറ്റും നടക്കുന്ന ഓരോ സംഭവങ്ങളും നമ്മുടെ മനസ്സിനെ പ്രതികൂലമായി സ്വാധീനിച്ചേക്കാം. യുദ്ധ വാർത്തകൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നമ്മുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. ഇവക്കിടയിലും മാനസികാരോ​ഗ്യം എങ്ങനെ നിലനിർത്താം എന്നു പറയുകയാണ് ഫരീദാബാദ് അമൃത ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. മീനാക്ഷി ജെയിൻ അതിനായി ആറ് പരിഹാര മാർ​ഗങ്ങളും ഡോക്ടർ നിർദേശിക്കുന്നുണ്ട്

1. വാർത്തകൾക്കും സോഷ്യൽ മീഡിയയ്ക്കും പരിധി നിശ്ചയിക്കുക

ഭയപ്പെടുത്തുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നതും കാണുന്നതും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കും. ലോകം എപ്പോഴും അപകടകാരിയാണെന്ന തോന്നൽ നമ്മുടെ തലച്ചോറിൽ ഉണ്ടാക്കും. അതിനായുള്ള പ്രതിവിധി വാർത്തകളും സമൂഹമാധ്യമങ്ങളും പരിശോധിക്കുന്നതിന് ഒരു നിശ്ചിത സമയം മാത്രം മാറ്റിവെക്കുക എന്നതാണ്.

2. കൃത്യമായ ദിനചര്യ പിന്തുടരുക

പുറംലോകം അനിശ്ചിതത്വത്തിലാകുമ്പോൾ ഉള്ളിലെ സമാധാനം നിലനിർത്താൻ കൃത്യമായ ദിനചര്യ സഹായിക്കും. കൃത്യസമയത്ത് ഉണരുക, ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ഉറങ്ങുക എന്നിവ സുരക്ഷിതബോധം നൽകുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.

3. ചെറിയ ഇടവേളകൾ എടുക്കുക

ജോലിക്കിടയിലും ചെറിയ ചില ബ്രേക്കുകൾ എടുക്കുക. കുറച്ചു സമയം ഡീപ്പ് ബ്രീത്ത് എടുക്കുന്നതും ശരീരം ഒന്ന് സ്‌ട്രെച്ച് ചെയ്യുകയോ ചെയ്യുന്നത് മനസ് ശാന്തമാക്കാൻ സഹായിക്കും.

4. സൗഹൃദങ്ങൾ ശക്തമാക്കുക

ഉത്കണ്ഠ തോന്നുമ്പോൾ ഒറ്റക്കിരിക്കുന്നത് സ്ഥിതി വഷളാക്കും. അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുന്നത് ആശ്വാസം നൽകും. നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കുന്നത് മനസ് ശാന്തമാവാൻ സഹായിക്കും.

5. നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക

ലോകത്ത് നടക്കുന്ന വലിയ കാര്യങ്ങളിൽ നമുക്ക് നിയന്ത്രണമുണ്ടാകില്ല. എന്നാൽ, നിങ്ങളുടെ ആരോഗ്യം, ജോലി, മറ്റുള്ളവരെ സഹായിക്കുക എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.

6. അവസാനത്തേതായി മൂന്ന് കാര്യങ്ങൾ പാലിക്കുക

ആദ്യമായിട്ട് കണ്ണുകൾക്ക് കാണാൻ കഴിയുന്നതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതിരിക്കുക. രണ്ടാമതായി, നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുക. മൂന്നാമതായി എന്ത് പ്രതിസന്ധിയുണ്ടായാലും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും വ്യായാമം ചെയ്യുന്നതും നിർത്തരുത്.

TAGS :

Next Story