Quantcast

കാൻസർ ചികിത്സക്കിടെയും ശേഷവും കഴിക്കേണ്ട പ്രധാന പഴങ്ങൾ

പല ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തമാകാൻ ആരോഗ്യ സമ്പുഷ്ടമായ ഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനായി കഴിക്കേണ്ട ഗുണകരമായ ചില ഫലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

MediaOne Logo

Web Desk

  • Updated:

    2023-01-24 16:57:07.0

Published:

24 Jan 2023 4:52 PM GMT

Fruits, Eat , Cancer Treatment
X

കാൻസറുള്ളവരും ചികിത്സകഴിഞ്ഞ് രോഗം ഭേദമായവരും ജീവിതശൈലിയിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ കാൻസർ ചികിത്സകൾ പല പാർശ്വഫലങ്ങൾക്കും കാരണമാകും. ക്ഷീണം, വിളർച്ച, ഓക്കാനം, മലബന്ധം തുടങ്ങിയ ലക്ഷണങ്ങലെല്ലാം കണ്ടെന്നുവരാം. അതിനാൽ ഇത്തരക്കാർ നല്ല ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് അതി പ്രധാനമാണ്. പല ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തമാകാൻ ആരോഗ്യ സമ്പുഷ്ടമായ ഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനായി കഴിക്കേണ്ട ഗുണകരമായ ചില ഫലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പഴങ്ങൾ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നൽകും. എന്നിരുന്നാലും, രോഗലക്ഷണങ്ങൾക്കനുസരിച്ച് പഴങ്ങൾ തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. അതായത് വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള പഴങ്ങൾ കഴിക്കാതിരിക്കുന്നതാകും നല്ലത്. മലബന്ധം അനുഭവപ്പെടുന്നവരാണെങ്കിൽ നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക. അതുപോലെ വായിൽ വ്രണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ സിട്രസ് പഴങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.

1. ബ്ലൂബെറി പഴങ്ങൾ

ബ്ലൂബെറി പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ധാരാളം നാരുകളും വിറ്റാമിൻ സിയും ബ്ലൂബെറിയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റീ ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി കാൻസർ ചികിത്സക്കു ശേഷമുള്ള ഏകാഗ്രത പ്രശ്നം, മറവി എന്നിവയ്ക്ക് പരിഹാരമാണ്. 12 ആഴ്ച തുടർച്ചയായി ബ്ലൂബെറി ജ്യൂസ് കുടിക്കുന്നത് പ്രായമായവരിലെ മെമ്മറി വർധിപ്പിക്കുമെന്നും പഠനം പറയുന്നു. ബ്ലൂബെറി കുട്ടികളിലും മുതിർന്നവരിലും മസ്തിഷ്‌ക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

2. ഓറഞ്ച്

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. കാൻസർ ചികിത്സയ്ക്കിടയിലും ശേഷവും ഓറഞ്ച് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാനും ഓറഞ്ച് സഹായിക്കുന്നു. ചിലതരം കാൻസറുകൾക്കെതിരെ ഒരു ചികിത്സാ മരുന്നായി പ്രവർത്തിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ അനീമിയയെ പ്രതിരോധിക്കാനും ഇത് സഹായിക്കും.

3. വാഴപ്പഴം

കാൻസറിനെ അതിജീവിച്ചവർക്ക് വാഴപ്പഴം മികച്ച ഒരു ഭക്ഷണമാണ്. വിറ്റാമിൻ ബി 6, മാംഗനീസ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ ഉറവിടവുമാണ് വാഴപ്പഴം. വാഴപ്പഴത്തിൽ പെക്റ്റിൻ എന്ന ഒരു തരം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ ചികിത്സകൾ മൂലം വയറിളക്കം അനുഭവിക്കുന്നവർക്ക് ഗുണം ചെയ്യും.

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറിളക്കം, ഛർദ്ദി എന്നിവയിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകൾ പുനരുത്പാദിപ്പിക്കാൻ ഇത് സഹായിക്കും. കൂടാതെ വൻകുടലിലെ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും എതിരെ പെക്റ്റിൻ പ്രവർത്തിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാലും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

4. മുന്തിരി


ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ പോഷകസമൃദ്ധമാണ് മുന്തിരി. വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ സംയുക്തങ്ങളാൽ സമ്പുഷ്ടമാണിത്. 24 പേരിൽ നടത്തിയ ഒരു പഠനത്തിൽ മുന്തിരി ഉൾപ്പെടെയുള്ള സിട്രസ് പഴങ്ങളിൽ നിന്ന് 500 മില്ലി ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ എല്ലാ തരം കാൻസർ രോഗികൾക്കും മുന്തിരി ഗുണകരമായിരിക്കണമെന്നില്ല. അതിനാൽ മുന്തരി കഴിക്കുന്നതിനുമുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും.

5. ആപ്പിള്


ആപ്പിളിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ കാണുന്ന നാരുകൾ ദഹനപ്രശ്‌നങ്ങൾക്ക് നല്ലതാണ്. ആപ്പിളിലെ വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തെ സഹായിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ ചെറുക്കുന്നതിനുള്ള ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.

6. നാരങ്ങ


നാരങ്ങപോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പല തരത്തിലുള്ള കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ നാരങ്ങാ സത്ത് സഹായിക്കുമെന്നാണ് പഠനം. നാരങ്ങയിലെ ചില സംയുക്തങ്ങൾക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദത്തെയും ഉത്കണ്ഠയെയും ചെറുക്കുന്നതിനും സഹായിക്കുന്നു.

9. മൾബെറി


പല പരമ്പരാഗത വൈദ്യശാസ്ത്രത്തിലും കാൻസറിനെ ചികിത്സിക്കാൻ മൾബെറി ഉപയോഗിച്ചു വരുന്നുണ്ട്. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ചുരുക്കം ചില പഴങ്ങളിൽ ഒന്നാണ് മൾബറി. ഇത് കാൻസർ ചികിത്സകൾ മൂലമുണ്ടാകുന്ന അനീമിയയെ പ്രതിരോധിക്കുന്നു.

രോഗപ്രതിരോധ പ്രവർത്തനം വർധിപ്പിക്കാനും കാൻസർ കോശങ്ങളെ നശിപ്പിക്കാനും സഹായിക്കുന്ന ലിഗ്‌നിൻസ് എന്നറിയപ്പെടുന്ന ഒരു തരം സസ്യനാരുകളും അവയിൽ കൂടുതലാണ്. കാൻസർ ചികിത്സയ്ക്കിടയിലും ശേഷവും സാധാരണ അളവിൽ മൾബറി കഴിക്കുന്നത് ഗുണം ചെയ്യുമോ എന്ന് വിലയിരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

8 സ്‌ട്രോബെറി


സ്‌ട്രോബെറിയിൽ വിറ്റാമിൻ സി, മാംഗനീസ്, പൊട്ടാസ്യം എന്നിവയും മറ്റു ആന്റിഓക്സിഡന്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. എലികളിൽ നടത്തിയ ഒരു പഠനത്തിൽ സ്ട്രോബെറി സത്തിന് സ്തനാർബുദ കോശങ്ങളെ നശിപ്പിക്കാനും ട്യൂമർ വളർച്ച തടയാനും കഴിയുമെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യർക്ക് കൂടുതൽ ഫലപ്രമാകുന്നുണ്ടോ എന്ന് വ്യക്തമാകാൻ ഇനിയും പഠനങ്ങൾ ആവശ്യമാണ്.

ചെറി


വിറ്റാമിൻ സി, പൊട്ടാസ്യം, ചെമ്പ് എന്നിവ ചെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ വലിയ ഉറവിടം കൂടിയാണിത്. ചെറിയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചെറി സ്തനാർബുദ കോശങ്ങളുടെ വ്യാപനത്തെ നശിപ്പിക്കുകയും തടയുകയും ചെയ്യുന്നതായി പഠനം വ്യക്തമാക്കുന്നു.

TAGS :

Next Story