Quantcast

തടിയും കുറയും മസിലും വെക്കും; ട്രെൻഡായി 'ഹൈബ്രിഡ് ഫിറ്റ്നസ്' വർക്കൗട്ട്

കേവലം പേശീബലം വർധിപ്പിക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും കരുത്തും വഴക്കവും ഒരുപോലെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ രീതി വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു

MediaOne Logo
തടിയും കുറയും മസിലും വെക്കും; ട്രെൻഡായി ഹൈബ്രിഡ് ഫിറ്റ്നസ് വർക്കൗട്ട്
X

വർഷങ്ങളായി ഫിറ്റ്നസ് ലോകം പ്രധാനമായും രണ്ട് തട്ടുകളിലായിരുന്നു, വിയർപ്പൊഴുക്കി ഓടുന്ന കാർഡിയോ പ്രേമികളും, ജിമ്മിൽ ഭാരമുയർത്തുന്ന സ്ട്രെങ്ത് ട്രെയിനിങ് വിഭാഗവും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കാർഡിയോ വ്യായാമങ്ങളെ മാത്രം ആശ്രയിക്കുമ്പോൾ, മസിലുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഭാരോദ്വഹനത്തെയാണ് കൂട്ടുപിടിച്ചിരുന്നത്. എന്നാൽ, ഈ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം നേടാൻ കഴിഞ്ഞാലോ? ഇവിടെയാണ് 'ഹൈബ്രിഡ് ഫിറ്റ്നസ്' എന്ന പുത്തൻ വർക്കൗട്ട് ട്രെൻഡിന്റെ പ്രസക്തി. കേവലം പേശീബലം വർധിപ്പിക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും കരുത്തും വഴക്കവും ഒരുപോലെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ നൂതന രീതി ഇന്ന് ഫിറ്റ്നസ് പ്രേമികൾക്കും ആരോഗ്യവിദഗ്ധർക്കുമിടയിൽ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു.

എന്താണ് ഹൈബ്രിഡ് ട്രെയിനിങ്?

മസിലുകളുടെ വളർച്ചയ്ക്ക് മാത്രമായി വ്യായാമം ചെയ്യാതെ, സ്ട്രെങ്ത് ട്രെയിനിങും കാർഡിയോ വ്യായാമങ്ങളും സന്തുലിതമായി ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയാണ് ഹൈബ്രിഡ് ട്രെയിനിങ്. ജിമ്മിലെ വെയ്റ്റ് ലിഫ്റ്റിങിനൊപ്പം തന്നെ ഓട്ടം, നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങളും ഈ രീതിയിൽ ഉൾപ്പെടുന്നു. ഈ രണ്ട് രീതികളും സംയോജിപ്പിക്കുന്നതിലൂടെ ശരീരത്തിന് കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുന്നു.

ശരീരത്തിന് ലഭിക്കുന്ന ഇരട്ടി ഗുണങ്ങൾ

  • കൊഴുപ്പകറ്റാൻ മികച്ചത്: സ്ട്രെങ്ത് ട്രെയിനിങു കാർഡിയോയും ഒരേസമയം ചെയ്യുന്നതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടിയ അധിക കൊഴുപ്പ് വളരെ വേഗത്തിൽ എരിയിച്ച് കളയാൻ ഈ രീതി സഹായിക്കും. ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാൻ ഇതിലും മികച്ചൊരു മാർ​ഗമില്ല
  • സമഗ്രമായ ആരോഗ്യം: മസിലുകളുടെ കരുത്തും വലിപ്പവും വർധിക്കുന്നതിനൊപ്പം തന്നെ ഹൃദയാരോഗ്യം, സ്റ്റാമിന, ശരീരത്തിന്റെ വഴക്കം എന്നിവ ഒരേസമയം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും

കൃത്യമായ പ്ലാനിങ്ങും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹൈബ്രിഡ് ഫിറ്റ്നസ് പരിശീലിക്കുമ്പോൾ കൃത്യമായ വർക്കൗട്ട് പ്ലാൻ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. വ്യായാമത്തോടൊപ്പം താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്:

  • വർക്കൗട്ട് ഷെഡ്യൂൾ: ആഴ്ചയിൽ 3-4 ദിവസം സ്ട്രെങ്ത് ട്രെയിനിങിനും, 2-3 ദിവസം കാർഡിയോയ്ക്കും മാറ്റിവെക്കാവുന്നതാണ്. വർക്കൗട്ടുകൾക്കൊപ്പം ശരീരം നന്നായി സ്ട്രെച്ച് ചെയ്യാനുള്ള വാം-അപ്പ് വ്യായാമങ്ങളും ചെയ്യണം
  • വിശ്രമം അനിവാര്യം: വ്യായാമത്തോടൊപ്പം കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിക്കണം. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിച്ചില്ല എങ്കിൽ വർക്കൗട്ട് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. പേശികൾക്ക് വിശ്രമം ലഭിക്കുമ്പോഴാണ് അവ കൂടുതൽ കരുത്താർജിക്കുന്നത്
  • ഭക്ഷണക്രമം: മികച്ച ഫലം ലഭിക്കുന്നതിനായി, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കാലറി ഡെഫിസിറ്റ് ഡയറ്റ് പിന്തുടരുക
  • ഈഗോ ലിഫ്റ്റിങ് ഒഴിവാക്കുക: മറ്റുള്ളവരെ കാണിക്കാനായി ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അമിതമായ ഭാരം എടുത്തുള്ള ഈഗോ ലിഫ്റ്റിങ് നിർബന്ധമായും ഒഴിവാക്കുക. ഇത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകും
TAGS :

Next Story