Quantcast

മഴക്കാലത്ത് സൺസ്ക്രീൻ ഉപയോഗിക്കണോ? അതോ ഒഴിവാക്കണോ?

കാരണം മഴക്കാലമെങ്കിലും സൂര്യന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    31 May 2025 11:43 AM IST

applying sunscreen
X

ചര്‍മ സംരക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സൺസ്ക്രീൻ. വേനൽക്കാലത്ത് സണ്‍സ്ക്രീൻ ഇല്ലാതെ പുറത്തിറങ്ങുന്ന കാര്യം പലര്‍ക്കും ആലോചിക്കാൻ പോലും സാധിക്കില്ല. എന്നാൽ മഴക്കാലത്ത് സൺസ്ക്രീൻ ഉപയോഗിക്കണോ എന്നത് പലര്‍ക്കുമുള്ള സംശയമാണ്. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉപയോഗിക്കേണ്ട ക്രീമാണ് സൺസ്ക്രീൻ എന്നാണ് ഡെര്‍മറ്റോളജിസ്റ്റുകൾ പറയുന്നത്.

മഴക്കാലത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് ചർമ്മത്തിന്‍റെ സംരക്ഷണത്തിന് അത്യാവശ്യമാണ്. കാരണം മഴക്കാലമെങ്കിലും സൂര്യന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നുണ്ട്. അതിനാൽ വീട്ടിനകത്തും പുറത്തും സൺസ്‌ക്രീൻ ഉപയോഗിക്കാവുന്നതാണ്.അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ നേരം ഏറ്റാൽ ഓക്സിഡേറ്റിവ് സ്ട്രെസ് മൂലം ഇലാസ്റ്റിക് നാരുകൾക്ക് കേടുപാടുകൾ വരുന്നു. ഇത് ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും നേർത്ത വരകളും ചുളിവുകളും വികസിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പിഗ്മെന്റേഷൻ അഥവാ നിറവ്യത്യാസം, കറുത്ത പാടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മഴക്കാലത്തും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കാൻ മാത്രമല്ല സൺസ്ക്രീനുകൾ ഉപയോഗിക്കുന്നത്. ചർമത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് ഹൈപ്പർപിഗ്മെന്റേഷൻ, കറുത്ത പാടുകൾ, നിറം മങ്ങൽ എന്നിവയെ പ്രതിരോധിക്കും. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുന്നതിലൂടെ, അതിന്‍റെ സ്വാഭാവിക നിറവും ഘടനയും നിലനിർത്താൻ സഹായിക്കുന്നു.മഴക്കാലത്ത് സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ കാലം യുവത്വം നിലനിർത്താൻ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ചർമത്തിന്‍റെ ദൃഢതയും ഇലാസ്തികതയും നിലനിർത്താൻ സൺസ്ക്രീൻ സഹായിക്കുന്നു, അതുവഴി ചർമ്മം ആരോഗ്യകരവും ഊർജ്ജസ്വലവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

മഴക്കാലത്ത് കുറഞ്ഞത് SPF 30 ഉള്ള വാട്ടർപ്രൂഫ് സൺസ്‌ക്രീനുകളാണ് ഏറ്റവും നല്ലത്.മുഖത്തും കഴുത്തിലും സൺസ്ക്രീൻ പുരട്ടണം. കൂടാതെ ഓരോ രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട്‌ ആവര്‍ത്തിച്ച്‌ പുരട്ടുകയും വേണം.സൂര്യരശ്മികൾ ഏൽക്കാൻ സാധ്യത ഉള്ള സമയത്തിന് അര മണിക്കൂർ മുൻപ് സൺസ്‌ക്രീൻ പുരട്ടണം.കൂടുതൽ വിയർത്താൽ, നീന്തി കഴിഞ്ഞു, കുളിച്ചു കഴിഞ്ഞു സൺസ്‌ക്രീൻ വീണ്ടും പുരട്ടണം. (Sweat resistant, water resistant സൺസ്‌ക്രീനുകൾ വിപണിയിലുണ്ട്).മേക്കപ്പ് ഉപയോഗിക്കുന്നവർ മേക്കപ്പ് ഇട്ട ശേഷം ആണ് അതിന് മുകളിൽ ആയി സൺസ്‌ക്രീൻ ഇടേണ്ടത്. സൂര്യരശ്മികൾ ഏൽക്കാൻ സാധ്യത ഉള്ള എല്ലാ ശരീര ഭാഗങ്ങളിലും സൺസ്‌ക്രീൻ ആവശ്യമുള്ള അളവിൽ പുരട്ടണം.

കടപ്പാട്: ഇൻഫോക്ലിനിക്

TAGS :

Next Story