Quantcast

കാൻസർ:ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്

ലക്ഷണങ്ങൾ കൂടുതൽ കാലം നിലനിൽക്കുകയോ ചികിത്സിച്ചിട്ടും ഭേദമായില്ലെങ്കിലോ വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പുവരുത്തണം

MediaOne Logo

Web Desk

  • Published:

    28 Nov 2025 11:54 AM IST

കാൻസർ:ശരീരം നൽകുന്ന ഈ  സൂചനകൾ അവഗണിക്കരുത്
X

കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ പ്രതിരോധിക്കാൻ കഴിയുന്ന അസുഖമാണ് കാൻസർ. രോഗനിർണയം വൈകുന്നതാണ് കാൻസറിനെ പലപ്പോഴും ഗുരുതരമാക്കുന്നത്. രോഗത്തെ കുറിച്ച് ശരീരം പലപ്പോഴും ചില സൂചനകൾ നൽകാറുണ്ട്. ഇവ തിരിച്ചറിയുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വിട്ടുമാറാത്ത തലവേദന,പ്രത്യേകിച്ചും രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോഴുള്ള കഠിനമായ തലവേദന, രാത്രി ഉറങ്ങാനാകാത്ത വിധത്തിലുള്ള തലവേദനയും ചിലരിൽ കാൻസറിന്റെ സൂചനകളാകാം. ഇതിന് പുറമെ രക്തസ്രാവവും അപസ്മാരവും കാന്സറിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്. എന്നാൽ ഇവയെല്ലാം വേറെ രോഗങ്ങളുടെയും ലക്ഷണമാകാം. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ വിട്ടുമാറുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കുകയും കാൻസറല്ലെന്ന് ഉറപ്പാക്കുന്ന പരിശോധനകൾ നടത്തുകയും വേണം.

മുഴകൾ

വേദനയില്ലാത്തതും വേദനയുള്ളതുമായ മുഴകൾ കാൻസറിന് കാരണമാകും.ചില മുഴകൾ വേഗത്തിൽ വളരും.ചെറുതാണെങ്കിലും വലുതാണെങ്കിലും മുഴകൾ ശരീരത്തിൽ കാണുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

ചർമ്മത്തിലെ മറുക്

ചർമത്തിൽ മറുകുകൾ പ്രത്യക്ഷപ്പെടുകയോ,അവ പെട്ടന്ന് വലുതാകുകയോ ചെയ്യുന്നു,കൂടാതെ ഇതിൽനിന്ന് രക്തം വരികയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്തണം.ഇവ കാൻസറല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം...

ശരീരഭാരം കൂടുന്നതും കുറയുന്നതും

പെട്ടന്ന് ഭാരം കുറയുന്നത് പ്രമേഹത്തിന്റെ മാത്രമല്ല,കാൻസറിന്റെ ലക്ഷണവുമാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.ശരീരഭാരം കുറയുക മാത്രമല്ല, പെട്ടന്ന് കൂടുന്നതും ശ്രദ്ധിക്കണം.

വിട്ടുമാറാത്ത പനിയും ചുമയും

വിട്ടുമാറാത്ത പനി,ചുമ, വായയിലെ മുറിവ് ഉണങ്ങാതിരിക്കുക,മൂത്രം പോകാൻ തടസം, ഇടക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക,മലമൂത്രവിസർജനത്തിൽ വിത്യാസം ഇവയൊക്കെ ഉണ്ടെങ്കിൽ അവഗണിക്കരുത്.ശബ്ദത്തിൽ പെട്ടന്ന് ഉണ്ടാകുന്ന വ്യത്യാസങ്ങളും ശ്രദ്ധിക്കേണ്ടതാണ്.ഇത്തരം ലക്ഷണങ്ങൾ കൂടുതൽ കാലം നിലനിൽക്കുകയോ ചികിത്സിച്ചിട്ടും ഭേദമായില്ലെങ്കിലോ വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പുവരുത്തണം.

TAGS :

Next Story