Quantcast

തണുത്ത വെള്ളം കുടിച്ചാൽ ജലദോഷം വരുമോ?; ഡോക്ടർമാര്‍ പറയുന്നതിങ്ങനെ

മഞ്ഞുകാലമായാൽ തണുത്ത വെള്ളം കുടിക്കാൻ വീട്ടിലുള്ളവർ കുട്ടികളെയടക്കം സമ്മതിക്കാറില്ല

MediaOne Logo

Web Desk

  • Published:

    14 Dec 2025 1:36 PM IST

തണുത്ത വെള്ളം കുടിച്ചാൽ ജലദോഷം വരുമോ?; ഡോക്ടർമാര്‍ പറയുന്നതിങ്ങനെ
X

'തണുത്ത വെള്ളം കുടിക്കല്ലേ? ജലദോഷം വരും....' അമ്മയിൽ നിന്നോ മുതിർന്നവരിൽ നിന്നോ ഇത് ഒരിക്കലെങ്കിലും കേൾക്കാത്തവരായി ആരുമുണ്ടാകില്ല.പ്രത്യേകിച്ച് മഞ്ഞുകാലമായാൽ തണുത്ത വെള്ളം കുടിക്കാൻ വീട്ടിലുള്ളവർ കുട്ടികളെയടക്കം സമ്മതിക്കാറില്ല.

എന്നാൽ തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടല്ല ജലദോഷം വരുന്നത് എന്ന് പറയുന്ന ഡോ. പൂർണ പ്രജ്ഞയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിയിച്ചിരിക്കുന്നത്. തണുത്ത വെള്ളത്തിൽ നിന്നാണ് ജലദോഷം വരുന്നതെന്ന് ആളുകൾ ഇപ്പോഴും കരുതുന്നുണ്ട്.എന്നാൽ ജലദോഷം വരുന്നത് വൈറസുകളിൽ നിന്നാണ്.തണുത്തത് കഴിക്കുന്നത് ജലദോഷം കൂട്ടുകയാണ് ചെയ്യുന്നതെന്നും ഡോ.പൂർണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

തൊണ്ട, സൈനസുകൾ, ശ്വാസനാളം എന്നിവയെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ജലദോഷം . ജലദോഷത്തിന് കാരണമാകുന്ന 200-ലധികം വ്യത്യസ്ത തരം വൈറസുകളുണ്ട്.റൈനോവൈറസാണ് ഇതിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.

'തണുത്ത വെള്ളം, എസി, മഴ എന്നിവ ശരീരത്തിൽ വൈറസുകൾ പടരാനോ അണുബാധക്കോ കാരണമാകില്ല.എന്നാൽ നിലവിലുള്ള ലക്ഷണങ്ങളെ അവ കൂടുതൽ വഷളാക്കും. തണുത്ത അന്തരീക്ഷം മൂക്കിലെ പാളി വരണ്ടതാക്കുന്നു.ഇത് വൈറസുകൾ പടരാൻ കാരണമാകുന്നു.തണുത്ത പാനീയങ്ങൾ കുടിക്കുന്നത് തൊണ്ടയിലെ സെൻസിറ്റീവായ ഭാഗങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കും. ഈ ഭാഗങ്ങളിൽ വേദന,ചുമ എന്നിവ കൂട്ടുകയും ചെയ്യും.എന്നാൽ ഇത് അണുബാധയല്ല,അസ്വസ്ഥതയാണ്.പനി, ശരീരവേദന, മൂക്കൊലിപ്പ് എന്നിവയുടെ യഥാർത്ഥ കാരണം വൈറസാണ്..'ഡോക്ടർമാർ പറയുന്നു..

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

വ്യക്തിശുചിത്വം,പ്രത്യേകിച്ച് കൈകളുടെ ശുചിത്വം പാലിക്കുക.

മുഖത്ത് ഇടക്കിടക്ക് തൊടുന്നത് ഒഴിവാക്കാം..

ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക.

ഫ്രിഡ്ജിനെയോ എസിയെയോ കുറ്റപ്പെടുത്തുന്നതിനുപകരം, യഥാർത്ഥ പ്രതിരോധ ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ജലദോഷം യഥാർത്ഥത്തിൽ അകറ്റി നിർത്തുന്നതതെന്നും ഡോക്ടർമാർ പറയുന്നു.

TAGS :

Next Story