Quantcast

കോവിഡ് ബാധിച്ചവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതൽ ; പഠനം

ഏറ്റവും ഉയർന്ന അപകടസാധ്യത 85 വയസ് പ്രായമുള്ള സ്ത്രീകളിലാണെന്ന് ഗവേഷകർ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-14 16:11:48.0

Published:

14 Sep 2022 4:04 PM GMT

കോവിഡ് ബാധിച്ചവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതൽ ; പഠനം
X

കോവിഡ് ബാധിച്ചവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. പ്രധാനമായും മുതിർന്നവരിലാണ് രോഗം വരാനുള്ള സാധ്യത കൂടുതലായി കാണുന്നത്. ഒരു വർഷത്തിനുള്ളിൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അൽഷിമേഴ്സ് ഡിസീസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഏറ്റവും ഉയർന്ന അപകടസാധ്യത 85 വയസ് പ്രായമുള്ള സ്ത്രീകളിലാണ്. കോവിഡ് ബാധിച്ച 65 വയസോ അതിൽ കൂടുതലോ ഉള്ളവർക്ക് കോവിഡ് ബാധിച്ച അതേ വർഷത്തിൽ തന്നെ രോഗം വരാന്‍ സാധ്യതയുണ്ട്. അതേസമയം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് അൽഷിമേഴ്‌സ് രോഗത്തിന് കാരണമാകുന്നു എന്നും പഠനം വ്യക്തമാക്കുന്നു.


2020 ഫെബ്രുവരിക്കും 2021 മെയ് മാസത്തിനും ഇടയിൽ കോവിഡ് ചികിത്സ ലഭിച്ച 65 വയസും അതിൽ കൂടുതലുമുള്ള 6.2 ദശലക്ഷം ആളുകളുടെ മെഡിക്കൽ റിപ്പോർട്ടുകളാണ് ഗവേഷണ സംഘം പഠന വിധേയമാക്കിയത്.

അൽഷിമേഴ്സ് രോഗം ഗുരുതരവും ഏറെ വെല്ലുവിളി നിറഞ്ഞതുമാണ്. ഭാവിയിൽ ഈ രോഗത്തിന്റെ ആഘാതം എന്താവുമെന്ന് മനസിലാക്കാൻ പഠനം തുടരേണ്ടതുണ്ടതുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

TAGS :

Next Story