ഡെങ്കിപ്പനി പടരുന്നു, തടയേണ്ടത് അനിവാര്യം; പ്രതിരോധം വീട്ടിൽ നിന്ന് തുടങ്ങാം

പല ഗുരുതര രോഗങ്ങൾക്കും ഡെങ്കിപ്പനി കാരണമാകും

MediaOne Logo

Web Desk

  • Updated:

    2022-09-22 12:27:58.0

Published:

22 Sep 2022 12:27 PM GMT

ഡെങ്കിപ്പനി പടരുന്നു, തടയേണ്ടത് അനിവാര്യം; പ്രതിരോധം വീട്ടിൽ നിന്ന് തുടങ്ങാം
X

രാജ്യത്ത് ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കടുത്ത ജാഗ്രതയിലാണ് അധികൃതർ. ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് വളരെ അപകടകാരിയാണ്. പല ഗുരുതര രോഗങ്ങൾക്കും ഡെങ്കിപ്പനി കാരണമാകും.

മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത് ഡെങ്കിപ്പനി സാധ്യത വർധിപ്പിക്കുന്നു. പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല.രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. കൊതുകുകടി ഒഴിവാക്കുകയാണ് ഡെങ്കു വൈറസിനെ തടയാനുള്ള പ്രധാന മാർഗം. പ്രതിരോധം വീട്ടിൽ നിന്ന് തന്നെ ആരംഭിക്കുക. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

  • വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക

ഡെങ്കിപ്പനിയെ തടയുന്നതിന് ആദ്യം കൊതുകിനെ തടയുക എന്നതാണ് പ്രധാനം. കെട്ടിക്കിടക്കുന്ന വെള്ളം, ഒഴിഞ്ഞ പാത്രങ്ങൾ, ഖരമാലിന്യങ്ങൾ, നനഞ്ഞ പ്രദേശങ്ങൾ എന്നിവയാണ് കൊതുകുകളുടെ ഏറ്റവും സാധാരണമായ പ്രജനന കേന്ദ്രങ്ങൾ. അതിനാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. ചവറ്റുകുട്ടകൾ മൂടി വെക്കുക. വീടും പരിസരവും ഇപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

  • കൊതുകുകടി തടയുക

കൊതുകുകടി ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. വീടിന് പുറത്തിറങ്ങുമ്പോൾ ഫുൾസ്ലീവ് വസ്ത്രങ്ങൾ ധരിക്കുക. കൊതുകുനശീകരണ മരുന്ന് ഉപയോഗിക്കുന്നത് നല്ലതാണ്. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള ക്രീമുകളും ലോഷനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അവ ഉപയോഗിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.

  • ജനലുകൾ അടഞ്ഞുകിടക്കട്ടെ

മൺസൂൺ കാലത്താണ് ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ വർധിക്കുന്നത്. വൈകുന്നേരങ്ങളിൽ വാതിലുകളും ജനലുകളും അടച്ചിടുക. ജനലുകൾ നെറ്റ് കൊണ്ട് മറച്ചാലും മതിയാകും.

  • വീടിനകവും വൃത്തിയായി സൂക്ഷിക്കാം

വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കുറക്കാൻ ഇത് സഹായിക്കും. കൊതുകുകടിയെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൂടിയാണ് വലകളുടെ ഉപയോഗം. വീടിനകം വൃത്തിയാക്കുന്നത് പോലെ തന്നെ നിങ്ങളുടെ പൂന്തോട്ടവും ടെറസും വൃത്തിയായി സൂക്ഷിക്കുകയും വേണം.

അതേസമയം, ഡെങ്കി വൈറസ് ബാധിതരിൽ പത്ത് ശതമാനത്തിൽ താഴെയുള്ളവർക്കാണ് രോഗം ഗുരുതരമാകുന്നത്. അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ലക്ഷണങ്ങളുള്ളവരെ നേരത്തേ കണ്ടെത്തി രോഗനിർണയം നടത്തി മറ്റുള്ളവരിലേക്ക് പകരാതെ ശ്രദ്ധിക്കാനും ശ്രദ്ധവേണം.

TAGS :

Next Story