Quantcast

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന 4 വേനൽക്കാല പാനീയങ്ങൾ

എല്ലാ പാനീയങ്ങളും എല്ലാവർക്കും അനിയോജ്യമാവണമെന്നില്ല. പ്രത്യേകിച്ചും പ്രമേഹ രോഗികൾക്ക്

MediaOne Logo

Web Desk

  • Updated:

    2022-05-02 05:48:26.0

Published:

2 May 2022 5:44 AM GMT

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന 4 വേനൽക്കാല പാനീയങ്ങൾ
X

വേനൽക്കാലത്ത് പലതരം ശീതളപാനീയങ്ങളുടെ ഉപയോഗം നമ്മളിൽ കൂടുതലാണ്. പലതരം ജ്യൂസുകൾ, പഴച്ചാറുകൾ തുങ്ങിയവ ഈ സമയത്ത് കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരവും വേനൽക്കല പ്രതിരോധത്തിന് അത്യന്താപേക്ഷികവുമാണ്.

വേനൽക്കാലത്ത് പ്രത്യേകിച്ചും തണുത്ത പാനീയങ്ങൾ ഉപയോഗിക്കാനാണ് നമുക്ക് ഏറെ താൽപര്യം. എന്നാൽ എല്ലാ പാനീയങ്ങളും എല്ലാവർക്കും അനിയോജ്യമാവണമെന്നില്ല. പ്രത്യേകിച്ചും പ്രമേഹ രോഗികൾക്ക്. പഞ്ചസാരയുടെ ഉപയോഗം മൂലം പ്രമേഹ രോഗികൾ പലരും ഇത്തരം പാനീയങ്ങൾ കുടിക്കാൻ മടിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ജി.ഐ ഡയറ്റ് പാലിക്കണമന്ന് പറയാറുണ്ട്. അതിനാൽ പഞ്ചസാരയുപയോഗിച്ചുള്ള പാനീയം അനുയോജ്യമല്ലെന്ന് പറയുന്നു.

എന്നാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ ആവശ്യമായ പാനീയങ്ങളാണ് അന്വേഷിക്കുന്നതെങ്കിൽ വിഷമിക്കേണ്ട. പ്രമേഹ രോഗികൾക്ക് ചൂടിനെ മറികടക്കാൻ ചില പാനീയങ്ങൾ ഉപയോഗിക്കാം....

ബാർലി വെള്ളം


പണ്ടു മുതൽക്കെ ബാർലി വെള്ളം ഒരു ചികിത്സാ പാനീയമായി ഉപയോഗിക്കാറുണ്ട്. പല തരത്തിലുള്ള രോഗങ്ങൾക്കും വളരെ ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണിത്. അതിൽ പ്രധാനമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്നു എന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ബാർലി വെള്ളം കുടിക്കുന്നത് നല്ലതണ്. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ഇതിന്റെ ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ പ്രമേഹരോഗികളെ സഹായിക്കുന്നു. ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ ദിവസവും ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുക. പ്രമേഹം കൂടുതലാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ബാർലി വെള്ളം ഗുണകരമാണ്. എന്നാൽ മധുരമില്ലാതെയാണ് കഴിക്കുന്നത് എന്ന കാര്യം ഉറപ്പ് വരുത്തണം.

2. തേങ്ങാവെള്ളം


തേങ്ങാവെള്ളത്തിൽ 94% വെള്ളവും കലോറി വളരെ കുറവുമാണ്. പൊട്ടാസ്യം, വിറ്റാമിൻ ബി, ഇലക്ട്രോലൈറ്റുകൾ, അമിനോ ആസിഡുകൾ, എൻസൈമുകൾ, കൂടാതെ നിരവധി സസ്യ ഹോർമോണുകൾ എന്നിവ തേങ്ങാവെള്ളത്തിൽ കാണപ്പെടുന്നു.

കൂടാതെ തേങ്ങാവെള്ളത്തിൽ നാരുകൾ കൂടുതലാണ്. ധാരാളം അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫൈബർ ശരീരത്തിലെ പഞ്ചസാര ദഹിക്കാന്‍ സഹായിക്കുകയും പ്രമേഹ രോഗികളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വളരെ കുറഞ്ഞ അളവിലുള്ള പ്രകൃതിദത്ത പഞ്ചസാരയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇത് ഗ്ലൂക്കോസിന്റെ അളവിൽ ഒരുതരത്തിലും വർധനവിന് കാരണമാകില്ല. എന്നാൽ മധുരമില്ലാത്ത തേങ്ങാവെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ദിവസവും 1 മുതൽ 2 കപ്പ് വരെയായി പരിമിതപ്പെടുത്തി കുടിക്കുക.

3. നാരങ്ങയും ഇഞ്ചിയും ചേർത്തുള്ള പാനീയം


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇഞ്ചി വളരെയധികം സഹായിക്കുന്നു. മാത്രമല്ല പ്രമേഹം മൂലം കണ്ണുകൾക്ക് സംഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ കുറക്കാനും ഈ പാനീയം നല്ലതാണ്.

4 . പാവയ്ക്ക ജ്യൂസ്


പ്രമേഹരോഗികൾ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ കഴിവുള്ള പി-ഇൻസുലിൻ എന്ന പ്രധാനപ്പെട്ട ഘടകം അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക സഹായിക്കുന്നു.

ടൈപ്പ് -2 പ്രമേഹം ബാധിച്ച രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഗണ്യമായി കുറയ്ക്കുന്നതായി കയ്‌പേറിയ കൈപ്പക്ക ജ്യൂസ് കുടിക്കുന്നതാണ് നല്ലത്.

ഈ പാനീയങ്ങളില്‍ ഏതെങ്കിലും നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പെടുത്തുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധന്‍റെ നിര്‍ദേശം തേടുന്നത് നല്ലതാണ്.

TAGS :

Next Story