Quantcast

രാത്രി ഒൻപതിന് ശേഷം അത്താഴം കഴിക്കുന്നവരാണോ? പണി തരും ഈ ശീലം, അറിഞ്ഞിരിക്കേണ്ടത്!

രാത്രി ഒൻപത് മണിക്ക് ശേഷം സ്ഥിരമായി അത്താഴം കഴിക്കുന്നത് വഴി ഉണ്ടാകുന്ന അഞ്ച് ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

MediaOne Logo
രാത്രി ഒൻപതിന് ശേഷം അത്താഴം കഴിക്കുന്നവരാണോ? പണി തരും ഈ ശീലം, അറിഞ്ഞിരിക്കേണ്ടത്!
X

രാത്രി ഒൻപത് മണിക്ക് ശേഷം അത്താഴം കഴിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? രാത്രി ഏറെ വൈകി അത്താഴം കഴിച്ച് ഉടൻ തന്നെ കിടന്നുറങ്ങുന്ന ശീലം പലർക്കുമുണ്ട്. ജോലിത്തിരക്കോ, അല്ലെങ്കിൽ ശീലത്തിന്റെ പുറത്തോ ആണ് പലരും ഈ രീതി പിന്തുടരുന്നത്. എന്നാൽ, നിസാരമെന്ന് തോന്നുന്ന ഈ ശീലം നമ്മുടെ ശരീരത്തിന്റെ ജൈവഘടികാരത്തെ തകിടം മറിക്കുകയും വിചാരിക്കുന്നതിലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

രാത്രി ഒൻപത് മണിക്ക് ശേഷം സ്ഥിരമായി അത്താഴം കഴിക്കുന്നത് വഴി ഉണ്ടാകുന്ന അഞ്ച് ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്:

  • ദഹനക്കേടും നെഞ്ചെരിച്ചിലും: ഭക്ഷണം ദഹിപ്പിക്കാൻ ആമാശയം ഉത്പാദിപ്പിക്കുന്ന ആസിഡുകൾ ഭക്ഷണം കഴിച്ചയുടൻ കിടക്കുന്നത് വഴി അന്നനാളത്തിലേക്ക് ഇരച്ചുകയറുന്നു. ഇത് നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമാകും
  • അനിയന്ത്രിതമായ ശരീരഭാരം: രാത്രി കാലങ്ങളിൽ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മന്ദഗതിയിലായിരിക്കും. ഈ സമയത്ത് കഴിക്കുന്ന കലോറി കൂടിയ ആഹാരങ്ങൾ ഊർജമായി മാറുന്നതിന് പകരം നേരിട്ട് കൊഴുപ്പായി സംഭരിക്കപ്പെടും
  • പ്രമേഹ സാധ്യത: രാത്രി വൈകുന്തോറും ശരീരം ഇൻസുലിൻ ഹോർമോണിനോട് പ്രതികരിക്കുന്ന നിരക്ക് കുറയും. ഈ സമയത്തെ അത്താഴം ഇൻസുലിൻ റെസിസ്റ്റൻസിലേക്കും ടൈപ്പ്-2 പ്രമേഹത്തിലേക്കും നയിക്കാം.
  • ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു: ദഹനപ്രക്രിയ തകൃതിയായി നടക്കുമ്പോൾ ശരീരത്തിന് ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകാൻ കഴിയില്ല. ഇത് പിറ്റേന്ന് രാവിലെ കടുത്ത ക്ഷീണവും തലവേദനയും ഉണ്ടാക്കും.
  • ഹൃദ്രോഗ സാധ്യത: ദീർഘകാലാടിസ്ഥാനത്തിൽ രാത്രി വൈകിയുള്ള ആഹാരശീലം രക്തസമ്മർദവും കൊളസ്ട്രോളും കൂട്ടി ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

അതുകൊണ്ട് തന്നെ ആരോ​ഗ്യകരമായ ജീവിതത്തിന് അത്താഴം നേരത്തേ കഴിക്കുന്നതാണ് ഉത്തമം.

  • രാത്രി എട്ട് മണിക്ക് മുൻപായി അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അത്താഴം കഴിഞ്ഞ് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം മാത്രം ഉറങ്ങാൻ കിടക്കുക
  • ജോലിത്തിരക്ക് കാരണം അത്താഴം വൈകുന്ന സാഹചര്യങ്ങളിൽ കഞ്ഞിയോ, വെജിറ്റബിൾ സൂപ്പോ, ഓട്‌സോ പോലെ ദഹിക്കാൻ എളുപ്പമുള്ള ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക
TAGS :
Next Story