Quantcast

നിങ്ങളൊരു ബോഡി ബിൽഡറാണോ, എങ്കിൽ 'മിസ്റ്റർ ഐബിസ്' ആകാം

പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഡിസംബർ 31 വരെ പേര് രജിസ്റ്റർ ചെയ്യാം. എട്ടു കാറ്റഗറികളിലായി പത്തുലക്ഷം രൂപയാണ് സമ്മാനം.

MediaOne Logo

Web Desk

  • Published:

    2 Oct 2021 12:33 PM GMT

നിങ്ങളൊരു ബോഡി ബിൽഡറാണോ, എങ്കിൽ മിസ്റ്റർ ഐബിസ് ആകാം
X

കേരളത്തിൽ ആദ്യമായി സ്വകാര്യ ബോഡി ബിൽഡിംഗ് മത്സരം വരുന്നു, 'മിസ്റ്റർ ഐബിസ്'. ഐബിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിറ്റ്‌നസ് സ്റ്റഡീസ് നടത്തുന്ന മിസ്റ്റർ ഐബിസ് മത്സരത്തിൽ എട്ടു കാറ്റഗറികളിലായി പത്തുലക്ഷം രൂപയുടെ സമ്മാനമാണ് നൽകുന്നത്. ബോഡി ബിൽഡിംഗിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും ഈ രംഗത്തുള്ളവർക്ക് കുടുതൽ പ്രോത്സാഹനവും നൽകുക ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരാർത്ഥികൾക്ക് ഡിസംബർ 31 വരെ പേര് രജിസ്റ്റർ ചെയ്യാം.

ബോഡി ബിൽഡിംഗിലും ഫിറ്റ്‌നസ് രംഗത്തും കഴിവുള്ളവരെ വാർത്തെടുക്കുകയും സർട്ടിഫൈഡ് ആക്കുകയും ലക്ഷ്യം വെച്ചാണ് ഐബിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിറ്റ്‌നസ് സ്റ്റഡീസ് പ്രവർത്തിക്കുന്നത്. സർട്ടിഫൈഡ് ആയിട്ടുള്ള ബോഡി ബിൽഡേഴ്‌സിനെ ആദരിക്കുകയും അംഗീകരിക്കുകയും വിദേശരാജ്യങ്ങളിൽ നല്ല അവസരമൊരുക്കാനുള്ള ഒരു വേദി ഒരുക്കുകയും ലക്ഷ്യം വെച്ചാണ് 'മിസ്റ്റർ ഐബിസ്' സംഘടിപ്പിക്കുന്നത്. ബോഡി ബിൽഡിംഗ് അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങൾക്കപ്പുറം ഈ രംഗത്തുള്ളവർക്ക് കൂടുതൽ അവസരം നൽകുകയാണ് മിസ്റ്റർ ഐബിസ് വഴി സംഘാടകർ ലക്ഷ്യം വെക്കുന്നത്.

പല രംഗത്തും അത്‌ലറ്റുകൾക്ക് പ്രോത്സാഹനമാകാറുള്ളത് സ്വകാര്യ മത്സരങ്ങളാണ്. എന്നാൽ നിലവിൽ ഫിറ്റ്‌നസ് ആന്റ് ബോഡി ബിൽഡിംഗ് രംഗത്ത് സ്വകാര്യസ്ഥാപനങ്ങളൊന്നും മത്സരങ്ങൾ സംഘടിപ്പിക്കുന്നില്ല. പല അസോസിയേഷനുകളുടെയും നേതൃത്വത്തിൽ നടക്കുന്ന മത്സരങ്ങളിലാകട്ടെ, അത്‌ലറ്റുകളെ അല്ല അസോസിയേഷനുകളുടെ പ്രൊമോഷനാണ് ലക്ഷ്യം വെക്കുന്നത്. നമ്മുടെ നാട്ടിൽ വളരെ പരിതാപകരമാണ് ബോഡി ബിൽഡേഴ്‌സിന്റെ അവസ്ഥ. ആരാണ് മിസ്റ്റർ ഇന്ത്യ ആരാണ് മിസ്റ്റർ കേരള നമുക്ക് എത്രപേർക്കറിയാം ഇക്കാര്യങ്ങൾ- എത്ര ലക്ഷം രൂപ ചെലവിട്ടാണ് അവർ ഈ മത്സരത്തിലേക്ക് അവരെ തയാറാക്കിയെടുത്തത് എന്ന് നമ്മൾ തിരിച്ചറിയുന്നില്ല. ലഭിക്കുന്ന സമ്മാനത്തുക പോലും തുച്ഛമാണ്. മിസ്റ്റർ ഐബിസ് വഴി ഈ രംഗത്തുള്ളവർക്ക് അർഹമായി അംഗീകാരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏത് ജിമ്മിനെ പ്രതിനിധീകരിച്ചാണ് പങ്കെടുക്കുന്നത് എന്നതാണ് ഒരു കാറ്റഗറി. ഏറ്റവും കൂടുതൽ അത്‌ലറ്റുകളെ മത്സരിപ്പിക്കുന്ന ജിമ്മുകൾക്കും സമ്മാനമുണ്ട്. ഡിസംബർ 31 നാണ് രജിസ്ട്രഷനുള്ള അവസാന തീയതി. മാർച്ച് 19നാണ് ആദ്യ സ്ക്രീനിങ് നടക്കുക മെയ് 14 നാണ് മത്സരം.. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ് സന്ദർശിക്കുക. Website


TAGS :

Next Story