Quantcast

മുട്ടുവേദനയെ പമ്പകടത്താം; ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും

കാൽമുട്ടിലെ ഏത് വേദനയും നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും

MediaOne Logo

Web Desk

  • Published:

    31 Oct 2022 6:18 AM GMT

മുട്ടുവേദനയെ പമ്പകടത്താം; ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും
X

ഒരിക്കൽ വന്നാൽ പിന്നെ മാറാൻ പ്രയാസമുള്ളതാണ് കാൽമുട്ടുവേദന. കാൽമുട്ടുകൾ വേദനിക്കാൻ തുടങ്ങുന്നതുവരെ നാം എത്രമാത്രം അതിനെ ആശ്രയിക്കുന്നു എന്ന് തിരിച്ചറിയുക. കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് കാൽമുട്ട് വേദന. നിൽക്കാനോ ഇരിക്കാനോ പടിക്കെട്ടു കയറാനോ എന്തിന് ഒന്ന് ഉറങ്ങാൻ പോലും വേദനകൊണ്ട് കഴിയില്ല. അതുകൊണ്ടാണ് കാൽമുട്ടിലെ ഏത് വേദനയും നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. ഗുരുതരമായ വേദനകൾക്ക് ഡോക്ടറുടെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

എന്നാൽ മുട്ടുവേദന കുറയ്ക്കുകയോ സുഖപ്പെടുത്തുകയോ ചെയ്യുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾക്കും പങ്കുണ്ട്. വേദനസംഹാരികൾ കൂടുതൽ കഴിക്കുമ്പോൾ ശരീരത്തെ ആരോഗ്യകരമായി നിർത്താൻ നല്ല ഭക്ഷണങ്ങൾക്ക് സാധിക്കാം. മുട്ടുവേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക ഇതാം.


കാരറ്റ്

കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ കഴിക്കാൻ നിർദേശിക്കുന്ന ഭക്ഷണമാണ് കാരറ്റ്. എന്നാൽ ഇതിന് പുറമെ മുട്ടുവേദന ഒഴിവാക്കാനും കാരറ്റ് മികച്ചതാണ്.വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ കാരറ്റിൽ സമ്പന്നമാണ്. വേവിക്കാതെ കഴിക്കുമ്പോഴാണ് ഇവയുടെ ഗുണം കൂടുതൽ കഴിക്കുക. ദിവസവും രണ്ട് തവണ ഇവ കഴിക്കുന്നത് മുട്ടുവേദനയ്ക്ക് ആശ്വാസം നൽകും.


മഞ്ഞൾ

മഞ്ഞളിൽ വലിയ അളവിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ആൻറി-ഇൻഫ്‌ലമേറ്ററി കഴിവുകൾ ഉള്ളതിനാൽ കുർക്കുമിൻ നൂറ്റാണ്ടുകളായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന ഒന്നാണ്. മഞ്ഞൾ ഭക്ഷണത്തിലുൾപ്പെടുത്തിയോ പാലിൽ ചേർത്തോ കഴിക്കുന്നത് കാൽമുട്ട് വേദനയോ മറ്റേതെങ്കിലും തരത്തിലുള്ള സന്ധിവേദനകളോ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.


ഇഞ്ചി

ഇഞ്ചി രുചി മാത്രമല്ല മികച്ച ആയുർവേദ മരുന്ന് കൂടിയാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സജീവ ഘടകം ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നുണ്ട്. സന്ധിവാതം ബാധിച്ചവരിൽ നടത്തിയ പഠനങ്ങൾ അനുസരിച്ച് ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ വേദന കൂടുതൽ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണങ്ങളിലോ ചായയിലോ ഇഞ്ചി ചേർക്കാം.ഇതിന് പുറമെ ഇഞ്ചി എണ്ണകൾ പുരട്ടുന്നതും വേദന കുറയ്ക്കാൻ സഹായിക്കും.


വാൽനട്ട്

വാൽനട്ട് ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ്. വാൽനട്ടിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്. അവ പതിവായി കഴിക്കുന്നത് ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കുന്നു. ഇതിന് പുറമെ വാൽനട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയുമ്പോൾ സ്വാഭാവികമായും മുട്ടുവേദനയും കുറയും. ദിവസവും ചെറിയ അളവിൽ വാൽനട്ട് കഴിക്കുന്നത് മുട്ടുവേദന അകറ്റും.


അവക്കാഡോ

അപൂരിത കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവക്കാഡോ. ഈ കൊഴുപ്പുകളിൽ ഭൂരിഭാഗവും ഒലിക് ആസിഡ് രൂപത്തിലാണ്. കാൽമുട്ടിലെ വീക്കങ്ങളും വേദനയും കുറയ്ക്കാൻ അവക്കാഡോക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുട്ടുവേദനയെ തടയാൻ സഹായിക്കും.

TAGS :

Next Story