Quantcast

മനുഷ്യനില്‍ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം മരിച്ച 60കാരനായ രോഗിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    23 Oct 2026 10:41 AM IST

15-year-old boy from Malappuram is suspected of Nipah, undergoing treatment at a private hospital with symptoms
X

പാരീസ്: കന്നുകാലികളില്‍ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരില്‍ ആദ്യമായി സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ ലിയോണിലാണ് കഴിഞ്ഞ ദിവസം മരിച്ച 60കാരനായ രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതുവരെ കന്നുകാലികളില്‍ മാത്രം കാണപ്പെട്ടിരുന്നതാണ് രോഗം. നിലവില്‍ പൊതുജനങ്ങളിലേക്ക് വ്യാപന ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. നാഡീസംബന്ധമായ ലക്ഷണങ്ങളാണ് രോഗി പ്രകടിപ്പിച്ചത്. പ്രതിരോധ ശേഷി കുറഞ്ഞു. വൈറസ് എങ്ങനെയാണ് രോഗിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. മേഖലയില്‍ കന്നുകാലികള്‍ക്കിടെയില്‍ വൈറസ് കണ്ടെത്തിയിരുന്നു. കന്നുകാലികളെ കടിക്കുന്ന പ്രത്യേകതരം ഈച്ചകളാണ് മൃഗങ്ങള്‍ക്കിടയില്‍ ഈ രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുന്നത്.

മനുഷ്യരില്‍ വൈറസ് ബാധയുണ്ടായത് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് സ്ഥിരീകരിച്ചു. 'മുമ്പ് മൃഗങ്ങളില്‍ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരില്‍ ബാധിച്ച ആദ്യത്തെ കേസ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിയുടെ രോഗപ്രതിരോധ ശേഷി കുറവായിരുന്നു. ഇത് അണുബാധയ്ക്കും ഗുരുതരമായ രോഗത്തിനും ഇടയാക്കുകയും മരിക്കുകയും ചെയ്തു. അവരുടെ പ്രിയപ്പെട്ടവര്‍ക്ക് എന്റെ അനുശോചനം. ഷാമോണ്ട വൈറസ് പ്രധാനമായും കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍ തുടങ്ങിയ മൃഗങ്ങളെയാണ് ബാധിക്കുന്നത്. ഇത് പകരുന്നത് സംബന്ധിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്' -ടെഡ്രോസ് പറഞ്ഞു.

TAGS :

Next Story