Quantcast

ഒരു മാസം മധുരം പൂര്‍ണമായും ഉപേക്ഷിച്ചു നോക്കു; ഫലം നിസാരമല്ല

കൃത്രിമ മധുരങ്ങളാണ് ഇന്ന് പലഹാരങ്ങളിൽ ഉപയോ​ഗിക്കുന്നത്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും പല ദോഷങ്ങളും വരുത്തുന്നവ കൂടിയാണ്.

MediaOne Logo

Web Desk

  • Updated:

    2023-07-26 13:45:24.0

Published:

26 July 2023 1:33 PM GMT

ഒരു മാസം മധുരം പൂര്‍ണമായും ഉപേക്ഷിച്ചു നോക്കു; ഫലം നിസാരമല്ല
X

മധുരം ഇഷ്ടപ്പെടാത്തവരേക്കാള്‍ കൂടുതൽ ഇഷ്ടപ്പെടുന്നവരായിരിക്കും. കൃത്രിമ മധുരങ്ങളാണ് ഇന്ന് പലഹാരങ്ങളിൽ ഉപയോ​ഗിക്കുന്നത്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും പല ദോഷങ്ങളും വരുത്തുന്നവ കൂടിയാണ്. ഒരു മാസം മധുരം പൂര്‍ണമായും ഒഴിച്ച് നിര്‍ത്തിയാല്‍ ശരീരത്തിന് പല മാറ്റങ്ങളും സംഭവിക്കും. ഇത്തരം ചില മാറ്റങ്ങള്‍ അറിയാം.

ഉന്മേഷം

ഉന്മേഷം, ഊര്‍ജം വര്‍ദ്ധിക്കും. മധുരവും മധുര പലഹാരങ്ങളും കഴിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് ക്ഷീണം, തളര്‍ച്ച അനുഭവപ്പെടുന്നതും ഉറക്കം വരുന്നതുമെല്ലാം സാധാരണയാണ്. രക്തത്തില്‍ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതാണ് ഇതിനു കാരണം.

തടി കൂടുന്നു

തടി കൂടാനുളള പ്രധാന കാരണം മധുരാണ്. ഒരു മാസം മധുരം ഒഴിച്ച് നിര്‍ത്തുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. മധുരത്തില്‍ ധാരാളം കലോറിയുണ്ട്. ഇത് തന്നെ തടി കൂടാനുള്ള പ്രധാന കാരണമാണ്. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനം തകരാറിലാക്കുന്നു. മധുരം പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം സാധാരണമാകുന്നുവെന്ന് മാത്രമല്ല തടി കുറയാനും കാരണമാകുന്നു. മധുരം പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ നിയന്ത്രണത്തിലാകും. ഇത് രക്തത്തിലെ കീറ്റോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

ബിപി

ബിപി കൂട്ടുന്ന ഒന്നാണ് മധുരമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. മധുരം കഴിയ്ക്കുമ്പോള്‍ രക്തപ്രവാ​​​ഹത്തിന്റെ അളവ് കൂടുന്നു. ഇത് ബിപിയുണ്ടാക്കും. അളവ്, ബി പി കൂടുന്നതും രക്തക്കുഴലുകളിലെ എന്‍ഡോത്തീലിയല്‍ ലൈനിംഗുകളില്‍ ചെറിയ ക്ഷതങ്ങളുണ്ടാക്കുന്നു. ഇത് അറ്റാക്ക്, സ്‌ട്രോക്ക് സാധ്യതകള്‍ വര്‍ദ്ധിക്കാൻ കാരണമാകും. മധുരം ഒഴിവാക്കുന്നതിലൂടെ പ്രമേഹവും ഒപ്പം ബിപിയും ഒരു പരിധി വരെയെങ്കിലും നിയന്ത്രണ വിധേയമാകുന്നു.

ഉറക്കം

മധുരം ഒഴിവാക്കുന്നത് ഉറക്കം നന്നാകും ശരീരത്തിലുണ്ടാകുന്ന വീക്കം കുറയും. കരളിനകത്ത് ഫാറ്റ് അടിഞ്ഞ് കൂടി ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ് മധുരം. മധുരം ഒഴിച്ച് നിര്‍ത്തുന്നതിലൂടെ ചര്‍മാരോഗ്യവും മെച്ചപ്പെടുന്നു.

TAGS :
Next Story