Quantcast

വെളളരിക്കയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ എങ്ങനെ ഒഴിവാക്കാനാകും?

വെളളരിക്കയിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവയും 95% വെള്ളവും അടങ്ങിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-10-07 13:02:01.0

Published:

7 Oct 2023 12:37 PM GMT

വെളളരിക്കയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ എങ്ങനെ ഒഴിവാക്കാനാകും?
X

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. ആന്റിഓക്‌സിഡന്റുകള്‍, പോഷകങ്ങള്‍, നാരുകള്‍ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയതിനാൽ ശരീര ഭാരം കുറയ്ക്കുന്നവർ വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. വെളളരിക്കയിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവയും 95% വെള്ളവും അടങ്ങിയിട്ടുണ്ട്.

വെളളരിക്കയുടെ ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെളളരിക്ക സഹായിക്കുന്നു

വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതിനാൽ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.

വിറ്റാമിൻ കെ അടങ്ങിയതിനാൽ ഇത് രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, വൃക്കകൾ, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ചര്‍മ്മ സംരക്ഷണത്തിനു വെള്ളരിക്ക ഉപയോ​ഗിക്കുന്നു. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാനും വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം മാറാനും സഹായിക്കുന്നു.

അമിതമായാല്‍ അമൃതും വിഷമെന്നാണല്ലോ, കൂടുതലായി വെള്ളരിക്ക കഴിക്കുന്നതും അത്ര നല്ലതല്ല. സൈനസൈറ്റിസ് ഉള്ളവര്‍ വെള്ളരിക്ക അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വെള്ളരിക്കയിൽ ശരീരത്തെ തണുപ്പിക്കാനുള്ള കഴിവ് കൂടുതലായതിനാൽ സൈനസൈറ്റിസ് ബാധിച്ച ആളുകള്‍ കഴിച്ചാല്‍ അവരുടെ പ്രശ്നം കൂടാം. എല്ലാ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികൾ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും ഒരു ആശങ്കയാണ്. കഴിക്കുന്നതിനു മുമ്പ് തൊലി കളയുക അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

TAGS :
Next Story